സൗണ്ടല്ലേ...സൗണ്ടിനു ഒട്ടും കുറവില്ലാരുന്നു..
സൗണ്ടല്ലേ...സൗണ്ടിനു ഒട്ടും കുറവില്ലാരുന്നു..
അങ്ങനെ ആദ്യമായി 8A യും 8B യും കൂടി ഇണക്കി ഒരു ക്ലാസ് എടുത്തു. രണ്ടു ക്ലാസ്സിലും കൂടെ ആയി 82 കുട്ടികൾ കേറിയ ക്ലാസ് പഠിപ്പിക്കാനും ഒരു പ്രചോദനം ആയി. നമ്മള് സൗണ്ട് അല്ലെ പഠിക്കുന്നത് നിങ്ങൾ ഇങ്ങനെ നിശബ്ദമായിട്ടു ഇരിക്കലെ എന്ന് പറഞ്ഞത് മാത്രമേ എനിക്ക് ഓർമഒള്ളു .. പിന്നെ ക്ലാസ് മുഴുവൻ സൗണ്ട് ആയിരുന്നു. എല്ലാവര്ക്കും അവസരം നൽകി. ചോദ്യം ചോയ്ക്കാനും ഉത്തരങ്ങൾ പറയാനും ആവേശമായിരുന്നു എല്ലാവര്ക്കും . ആരും ഒട്ടും പിന്നെലേയ്ക്ക് നിന്നില്ല മുന്നിലേക്കും വന്നില്ല.. ചുരുക്കി പറഞ്ഞാൽ ഒരു അടിപൊളി ക്ലാസ് അങ്ങ് എടുത്ത സംതൃപ്തി മാത്രം.. വിഡിയോയും, സിമുലേഷനും, പിന്നെ എന്റെ വക കുറച്ച പണികളും ഒക്കെ ആയപ്പോൾ ഒരു ആവേശമായി. ഏറ്റവും ആകർഷകം ആയത് Pitch എന്നതായിരുന്നു. അത് മനസിലാക്കാൻ വേണ്ടി ഹൃദയം സിനിമയിലെ ദർശന എന്ന പട്ടു കുട്ടികൾക്ക് ഇന്ന് ഒരു പുതിയ അനുഭവം ആക്കി മാറ്റി കൊടുത്തു. ഹഹ...പാവം ഹിഷാം അബ്ദുൽ വഹാബ് അറിയാണ്ടിരുന്നാൽ മതിയാരുന്നു....
Comments
Post a Comment