സന്തോഷവും, ആവേശവും, ആഘോഷവും; ഒരു ശാസ്ത്രദിനാഘോഷം

 

സന്തോഷവും, ആവേശവും, ആഘോഷവും; ഒരു ശാസ്ത്രദിനാഘോഷം

ആവേശത്തിൽ ആറാടിയ ഒരു ശാസ്ത്ര ദിനാഘോഷം മുൻപ് ഇണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാൽ നിസംശയം.., ഇതൊന്നുമാത്രം....

 

ദേശിയ ശാസ്ത്ര ദിനാചരണവും സമ്മാനപ്പെരുമഴയും

 


അല്ലേലും അത് അങ്ങനെ തന്നെയാണ്. ഇച്ചിരി വൈകിയാലും തിയോസയിലെ കുട്ടികൾ ഡബിൾ സ്ട്രോങ്ങ് അല്ല ട്രിപ്പിൾ സ്ട്രോങ്ങ് ആൺ എന്ന് ഒന്നുകൂടി തെളിയിച്ചു. 

ചില സാങ്കേതിക  കാരണങ്ങൾ വൈകി പോയ ദേശിയ ശാസ്ത്ര ദിന ആചരണം വളരെ കേമം ആയി ഇന്ന് അങ്ങ് ആഘോഷിച്ചു തിമർത്തു.

 

Credits: Aby Alex(Mathematics)

ശാസ്ത്ര അസോസിയേഷനുകൾ ഒന്നായി നിന്ന് RAMAFI 2K21 നടത്തിയപ്പോൾ, അധ്യാപകരും, കൂട്ടുകാരും എല്ലാം കൂടെ ചേർന്നു അത് അങ്ങ് കലക്കി,തിമർത്തു പൊളിച്ചു.

 

രണ്ടരയോടെ പ്രിയപ്പെട്ട ബെനഡിക്ട് സാർ നൽകിയ സന്ദേശം ഉൾക്കൊണ്ട് വേദി ഉണർന്നു. തെളിക്കാൻ  ഒരു വിളക്കോ, മുറിയ്ക്കാൻ ഒരു നാടയോ ഇല്ലാത്ത വന്നപ്പോൾ സ്റ്റേജിൽ തൂങ്ങി കിടന്ന ഒരു ബലൂൺ  പൊട്ടിച്ചു തന്നെ ഒരു ഉദ്ഘടാനം. ചിലപ്പോൾ ഉത്‌ഘാടനങ്ങളുടെ  ചരിത്രത്തിൽ തന്നെ ആദ്യത്തെ എന്ന് വിശഷിപ്പിക്കേണ്ട അസുലഭ നിമിഷം തന്നെ ആയിരുന്നു അത്.

 ഫിസിക്കൽ സയൻസ് കാർ തന്നെ തുടങ്ങി. Game to Fact എന്ന് പറഞ്ഞ ആരംഭിച്ചു. ഓരോ ക്ലാസ്സിൽ നിന്ന് അഞ്ചുപേർ  വീതം  എത്തി. എല്ലാർക്കുള്ളിൽ ഒരു പൊട്ടിത്തെറിക്കാൻ ഒരുങ്ങി നിൽക്കുന്നു നിമിഷ കലാകാരൻ മാർ ഉണ്ട് എന്ന് തെളിയിച്ചു. എന്തുതന്നെ തന്നാലും ഞങ്ങൾ സംസാരിക്കും എന്ന ഉറച്ച ആത്മവിശ്വാസത്തോടെ അവർ വേദി കീഴടക്കി.ത മാശയും, മണ്ടത്തരങ്ങളും, ഇച്ചിരി കുല്സിതവും ഒകെ കൂടെ, അങ്ങ് ജോറാക്കി. ആദ്യകാല vssc യുടെ ചിത്രവും, ആർക്കിമെഡീസ് ന്റെ യൂറേകേം, ന്യൂട്ടന്റെ തലേ വീണ ആപ്പിളും, ഫ്രാങ്ക്ലിന്റെ kite പരീക്ഷണവും, പെൻസിലിൻ ന്റെ കണ്ടുപിടിത്തത്തെ ഓർമ്മിക്കുന്ന ചിത്രങ്ങളും ഒക്കെ വളരെ ക്രിയാത്മകമായി  തിയോസയുടെ ചുണ കുട്ടികൾ അവതരിപ്പിച്ചു കേട്ടപ്പോൾ പകച്ചു പോയി എന്റെ ബാല്യം..

                                                                Game To Fact

ശേഷം മാത്‍സ് അസോസിയേഷൻ കോടിശ്വരൻ ആയി എത്തി. ഓരോ ചോദ്യത്തിനും സമ്മാനം. ആവേശത്തിര ഇളക്കി ഉത്തരം പറയാനൊരുങ്ങി ഒരു കൂട്ടവും. കൂട്ടത്തിൽ  ഗുരുജിടെ ഓപ്ഷനുകളും, മണികുട്ടിയുടെ ഓട്ടവും മറക്കാത്ത ഓർമകളായി ചിരിയുടെ വസന്തവും തീർത്തു.എന്തായാലും മാത്‍സ് കാർ ഒരുക്കിയ  സമ്മാനങ്ങൾ ഏറെ കുറെ ഫിസിക്കൽ സയന്സകാർ ഇങ്ങു എടുത്ത്.

 ഒരു ചോദ്യാത്തര ഗെയിമുമായി തന്നെ ആയിരുന്നു നാച്ചുറൽ സയൻസിന്റെ വരവും. ഇന്നലെ PT ക്ലാസ്സിൽ ഓടാൻ കഴിയാത്തതിന്റെ ക്ഷീണം ഇന്ന് തീർത്തു. ഉത്തരം പറഞ്ഞാൽ പോരാ, ഉത്തരത്തെ ഓരോ അക്ഷരങ്ങളായി പെറുക്കി എടുക്കുക കൂടി വേണം. ചോദ്യം കേട്ടതും ഹാളിന്റെ അങ്ങ് ഇങ്ങായി സ്ഥാപിച്ച ബോക്സുകളിലെ അക്ഷരങ്ങൾ  തേടി ഓട്ടം ആയി..,പടയോട്ടം. ആവേശം ഒട്ടും ചോരാതെ അഞ്ചു മഞ്ചുകൾ ഞങ്ങൾ ഫിസിക്കൽ സയൻസ് കാർ കൈപ്പിടിയിൽ ഒതുക്കി..

 ഒടുവിൽ ഇംഗ്ലീഷ് കാർക്ക് ഗെയിം റ്റു  ഫാക്ട് ഒന്നാം സമ്മാനവും, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ് കാർ രണ്ടാം സ്ഥാനവും പങ്കിട്ടു. വെല്ലുവിളികൾ നിറഞ്ഞ വിധി പ്രഖ്യാപനം  ഒരു ചെറു പുഞ്ചിരിയോടെ രാകേഷ് സർ നിർവഹിച്ചു. എല്ലാ അധ്യാപകരും കൂടെ സമ്മാനവും, പ്രോത്സാഹന സമ്മാനങ്ങളും നൽകി ഇന്നത്തേക്ക് പിരിഞ്ഞു.

 

                                                                   Prize Distribution

ഒരുമയും, സന്തോഷവും, ആവേശവുംമധുരവും,ഇച്ചിരി മത്സര ബോധവും, കുറച്ച തമാശയും ഒക്കെ കൂടെ ആദ്യമായി ഒരു ശാസ്ത്ര ദിനം അങ്ങ് ആസ്വദിച്ച ആഘോഷിച്ചു.



ജീവതത്തിൽ ഇങ്ങനെ ഒരു ശാസ്ത്ര ദിനാചരണം ഇത് ആദ്യമായി ആരുന്നു....

ഓർമ്മകളുടെ താളുകളിൽ മറക്കാത്ത ആവേശമായി അങ്ങനെ ഒരു അധ്യായം  കൂടെ കുറിച്ചിട്ടു

Comments

Post a Comment