എവിടെപ്പോയാലും എനിക്ക് അങ്ങ് ഫ്രീ പീരീഡ് ആണല്ലോ....



എട്ടു മണി മുതൽ എട്ടാം ക്ലാസിനു ഓൺലൈൻ ക്ലാസ് എടുക്കണം ഏന് ആലോചിച്ചു ഇരുന്ന എന്നെ തേടി സുകന്യ ടീച്ചറുടെ ഒരു വിളി..സാറെ ഇവിടെ നെറ്റ്‌ കിട്ടാനില്ല. സാറിന് പീരീഡ് വേണോ...ഇടം വലം നോക്കാതെ അങ്ങ് ചാടി വീണു..ഒരു ലെസ്സൺ പ്ലാൻ അങ്ങ് തകർത്ത് എടുത്തു. പിന്നാലെ....


തുടർന്ന് എട്ടാം ക്ലാസിനു കാര്യമായി തന്നെ റേ ഡയഗ്രം ക്ലാസും എടുത്തു. കുട്ടികൾ എല്ലാം വരച്ചു. നന്നായി സംശയം ചോതിച്ചു...കാര്യങ്ങൾ ഒക്കെ മനസിലാക്കി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തപ്പോൾ ഒരു ആശ്വാസം..ക്ലാസ്സിൽ അതിഥി ആയി എന്റെ സ്വന്തം നീന ടീച്ചറും ഉണ്ടാരുന്നു. 

അഭിപ്രായം ഇത് വരെ കിട്ടിയില്ല..കിട്ടാനായി കാത്തിരിക്കുന്നു..


ഇന്ന് സ്കൂളിൽ പോയ വിശേഷം ആണെങ്കിലോ..ബഹു കേമം.. ഒരു പീരീഡ് ഇല്ലാരുനെകിലും ഇരിക്കാൻ പോലും നേരം കിട്ടിയട്ടില്ല...എല്ലാരും ഓൺലൈൻ ക്ലാസുകൾ എല്ലാം കൂടെ ക്രമീകരിച്ചു എത്തിയപ്പോളേക്കും ഊണിനു കാലം ആയി...

അങ്ങനെ ഒന്നും കഴിഞ്ഞു കോളേജിൽ പോയി ടീച്ചറിനെ കണ്ടു കൂട്ടുകാരേം കണ്ടു സൈൻ ഒക്കെ മേടിച്ചു ഇങ്ങു പൊന്നു... എന്തിനു ഓൺലൈൻ ക്ലാസ് എടുക്കാൻ തയ്യാറെടുക്കാൻ വേണ്ടി. 


Comments