പി.റ്റി ക്ലാസ്സോടെ തുടക്കം...

 

പുത്തൻ ഉടുപ്പിട്ടു, ബാഗും തൂകി ചെറുചാറ്റ മഴയിൽ ഈ കൊല്ലവും ഒരു തുടക്കം ഇല്ല....പകരം ഗൂഗിൾ ന്റെ സഹായത്തോടുകൂടി..വീട്ടിലെ മുറിയിൽ ഇരുന്നു ഒരു അധ്യയനവർഷം കൂടി അങ്ങ് തുടങ്ങി..



ജോർജ് സാറിന്റെ വാക്കുക്കൾ പോലെ, ചിലപ്പോൾ ഇത് ആദ്യത്തേത്  തന്നെ ആവും, ഫിസിക്കൽ എഡ്യൂക്കേഷൻ(പി.ടി.) ഓട് കൂടി ഒരു അധ്യയന വർഷം തുടങ്ങുന്നത്. 



പുതു അധ്യയന വർഷത്തിന്റെ ആരംഭത്തിന്റെ അഹുവാനം എന്ന പോലെ ബെനഡിക്ട് സാർ നിറയെ ഗൂഗിൾ ക്ലാസ്സ്‌റൂം തുടങ്ങി വെച്ചിരുന്നു. പതിവ് പോലെ രാവിലെ മൊബൈലെയ്ക് എത്തിയപ്പോൾ ആകെമൊത്തം കൺഫ്യൂഷൻ. ഇതിപ്പോ എവിടുന്നാ തുടങ്ങുന്നത്... ഗൂഗിൾ മീറ്റാണോ, വാട്സാപ്പ് ഗ്രൂപ്പ് ആണോ, അതോ ക്ലാസ്സ്‌റൂം ആണോ ?


I'm Totally Troubled..!


എല്ലാം കൂടെ കണ്ടു ഒന്ന് പകെച്ചെങ്കിലും,ഒടുവിൽ കൃത്യമായി എത്തേണ്ടടത്തു തന്നെ എത്തിപ്പെട്ടു. ഓരോ ആപ്പ് ഇൽ നിന്നും അടുത്ത ആപ്പ് ഇല്ലേക് പോകാനായി കൈകൾ ഇങ്ങനെ തുടിച്ചു കൊണ്ടേ ഇരുന്നു.


ആദ്യത്തെ ക്ലാസ്സന് ശേഷം കുറച്ച വിശ്രമത്തിനു ശേഷം ആയിരുന്നു ജിബി ടീച്ചർ ക്ലാസ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ഗൂഗിൾ മീറ്റ് ചാറ്‌ബോസ് നിറഞ്ഞു ജിബി ടീച്ചറിനുള്ള ജന്മദിനാശംസകൾ ആയിരുന്നു. കഴിഞ്ഞ സെമിനാർ പ്രസേൻറ്റേഷൻ കളുടെ എല്ലാം സാരാംശം ഒരുരുത്തരായി പറഞ്ഞു. ഓരോ ടോപ്പിക്ക് ടീച്ചർ കൂട്ടിച്ചേർത്തു നാളെത്തേക്കുളത് പറഞ്ഞു ഈ അധ്യയന വര്ഷത്തിലെ ആദ്യത്തെ ക്ലാസ് ഓൺലൈൻ ഇല്ല ശുഭമായി പര്യവസാനിച്ചു. 


അധ്യയന വർഷത്തിന്റെ മാറ്റു കൂട്ടാനായി, സന്തോഷം പകർന്നു കൊണ്ട് കോളേജ് ഗ്രൂപ്പുകൾ നിറയെ പ്രിയപ്പെട്ട ജിബി ടീച്ചറിന്റെയും. നീന ടീച്ചറിന്റെയും ജന്മദിനാശംസകളും. അതോടോപ്പും പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വിജയങ്ങളും. 

 
  








Comments