പൂരംകൊടിയേറി മക്കളേ...

 

പൂരംകൊടിയേറി മക്കളേ..,

തുടക്കം കളറായി ..! ഇനി എന്തൊക്കെ ബാക്കി ഉണ്ടോ എന്തോ..?

 

തിയോഫിലിസ്സില്ലേ ഞങ്ങൾ എത്തിയതിനു ശേഷം ഉള്ള ആദ്യത്തെ പ്രോഗ്രാം. തകർത്തു. റിപ്പബ്ലിക്ക് ഡേ കഴിഞ്ഞെങ്കിലും EKAYANA 2021  യൂണിയണന്റെ ഈ വർഷത്തെ ആദ്യത്തെ പ്രോഗ്രാം. കളറായിരുന്നു.

 കാര്യമായ ഒരു പ്രാർത്ഥനയ്ക്ക് ശേഷം യോഗയോട് കൂടി തന്നെ ആരംഭിച്ചു. ഒരു പ്രൊഫഷണൽ യോഗ ക്ലാസ് എന്ന പോലെ പലരും യോഗ മറ്റും തൂക്കി അരുണ് എത്തിയത്. ഭൂരിഭാഗം പേരും യോഗ ചെയ്ത മനസ് ശരീരവും ശാന്തവും ആക്കിയപ്പോൾ, ചില സാങ്കേതിക കാരണത്താൽ ഞങ്ങൾ ചിലർക്ക് കണ്ടു നിൽക്കേണ്ടി വന്നു. എന്നാലും വേണ്ടിയുള്ള..കാഴ്ചക്കാർ വേണ്ട എന്ന് സർ പറഞ്ഞപ്പോൾ ഞങ്ങളും ചെയ്തു. എന്തോകെയോ.!, യോഗ ആണോ ചെയ്തേ എന്ന് പോലും ഉറപ്പില്ല.

മായാ ടീച്ചറിന്റെ ക്ലാസ് അവസാനിച്ച ശേഷം, നേരെ പ്രാക്ടീസ്. എനിക്ക് പ്രേത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാരുന്നെങ്കിലും, ഞാനും പോയി....കണ്ടു..

 

രണ്ടു മണിയോടെ കൂടെ താനെ പരിപാടികൾ ആരംഭിച്ചു. നല്ല ഒരു ഗാനത്തിൽ തുടങ്ങി, ഒരു ഗാനത്തിൽ താനെ അവസാനിപ്പിച്ചു. എല്ലാം മനോഹരം ആരുന്നു. പാട്ടും, നിർത്താവും,വീഡിയോയും. ഞങ്ങൾ അറിയാതെ ഞങ്ങളുടെ കൂടെ നടന്ന സുഭാഷിന്റെ ഉള്ളിലെ  ഒരു മനോഹര ഗായകനെ തിരിച്ചു അറിയാനും ഇന്നത്തെ വേദി അവസരം ഒരുക്കി. വ്യത്യസ്തതകളും, വർണങ്ങളും, ഒരുപാട്  കാഴ്ച്ചകളും സമ്മാനിച്ച EKAYANA , ആദ്യത്തെ വേദി ഒരുക്കി നാളേയ്ക്ക് ഉള്ള പ്രചോദനം തന്നു.

 


മായാ ടീച്ചറിന്റെ ജന്മനാളാഘോഷവും "കാറ്റാടി തണലും" മധുരം ഇരട്ടി നൽകി. സന്തോശത്തൂടെ കുറച്ച നിമിഷങ്ങളെ ക്യാമറയിൽ പകർത്തി തിയോസയ്ക്കു ഇന്നത്തേക് വിട നൽകി..ഒരു പാഡ് വർണങ്ങൾ മനസിന്റെ കാൻവാസിൽ പതിപ്പിച്ചു.

Comments

Post a Comment