റിപ്പബ്ലിക്ക് ഡേ കാഴ്ചകളിലൂടെ ..


അങ്ങനെ റിപ്പബ്ലിക്ക് ഡേ കഴിഞ്ഞു. തിയോഫിലിസ്സിന്റെ  മണ്ണിൽ ആദ്യത്തെ റിപ്പബ്ലിക്ക് ഡേ, പ്രതീക്ഷകളോടെ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യും എന്ന ശുഭ പ്രതീക്ഷയോടെ ഉയരത്തിൽ പാറിയ ദേശിയ പതാകയ്ക്ക് ഒരു സല്യൂട്ട്  നൽകി.



രാവിലെ പറഞ്ഞ സമയത് തന്നെ കോളേജിൽ എത്തി. അതിനു സഹായിച്ചത് ഞങ്ങടെ തിയോഫിലിസ്സിന്റെ  സ്വന്തം ഷാജിപാപ്പാൻ(Reshma, Social Science) ആയിരുന്നു. രാവിലെ തന്നെ നടക്കണമല്ലോ എന്ന കരുതി ഇരുന്നപ്പോൾ തന്നെ ദൈവദൂദിയെ പോലെ ഓട്ടോയിൽ ആയിരുന്നു കുട്ടിയുടെ ആഗമനം. കൂട്ടിനു കാവ്യയും ശിൽപയും.

 

രാവിലെ എത്തിയപ്പോൾ  തന്നെ പണി  തുടങ്ങി. ഒരു പഴയ എൻ. സി. സി. കാരന്റെ സ്മരണകൾ എന്നിൽ ഉണർത്തി  മായാ ടീച്ചറും ജിബി ടീച്ചറും എന്റെ മുന്നിൽ എത്തി. ഹിന്ദി കമാന്റുകൾ  മാത്രം പറഞ്ഞും കെട്ടും ശീലം ഉള്ള ഞാൻ രണ്ടുകൽപിച്ചു ഒരേ ശ്രെമം അങ്ങ് നടത്തി . ആർക്കും  ഇതിനെ  പറ്റി  വല്യ ധാരണയില്ലാത്തോണ്ടാണോ, അതോ അങ്ങ് നന്നായി പോയണ്ടാണോ?..., എന്തോ നല്ലതു മാത്രമേ പറഞ്ഞുകേട്ടലോ. എന്തായാലും ഒരു കാര്യം മനസിലായി, യൂണിഫോം ഒകെ ചെറുതായി പെട്ടിയിൽ ആയെങ്കിലും, ഉള്ളിൽ എവിടെയോ ആ പഴയ  കേഡറ്റ് ഇപ്പോളും ഉണ്ട്.


 

ജിബി ടീച്ചർ പതാകയുയർത്തി മനോഹരം ആയ ഒരു ആശംസയും തന്നു. ഒരുപാട് കാര്യങ്ങൾ ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് ഞങ്ങളുടെ യൂണിയൻ ചെയർപേഴ്സൺ റോഷ്‌നി ചേച്ചിയും ആശംസകൾ അറിയിച്ചു. തുടർന്നു സോഷ്യൽ സയൻസിന്റെ നേതൃത്വത്തിൽ ഒരു ക്വിസ് കോമ്പറ്റിഷൻ നടത്തി….

ഓരോ ഉത്തരത്തിനും ഒരു പേന സമ്മാനം. വരിയുടെ ഒരു ഒടുവിൽ പാവം നാലു ബാലകൻ മാർ,ഞങ്ങൾ. ചോദ്യകർത്താവ് പലപ്പോഴും ഞങ്ങളെ നോക്കിയിരുനെങ്കിലും പ്രത്യേകിച്ച് മറുപടി ഒന്നും പറയാൻ ഞങ്ങൾ പോയില്ല.. കുട്ടികൾ ഒകെ പേനകൾ മേടിച്ച പഠിച്ചു വളർന്നോട്ടെ എന്ന അങ്ങ് കരുതി.. പേനകൾ ഒന്നിന് പിറകെ ഒന്നായി ഫിസിക്കൽ സയൻസ് കുടുംബത്തിലേക്. ഞാൻ ഒന്ന് ചിന്തിച്ചു, ദൈവമേ ഇത്രമേൽ വിവരം ഉള്ള കുട്ടികളുടെ കൂടെ  ഇരുന്നാണോ  ഞാൻ പഠിക്കുന്നത്. എന്തായാലും  ഈ കാഴ്‌ച കണ്ടു ഞങ്ങടെ സ്വന്തം നീനു ടീച്ചർ മുഖം ഒന്നുകൂടെ ഒന്ന് പ്രകാശിച്ചു. ആദ്യം കുറച്ച പേനകൾ ഞങ്ങടെ ക്ലാസ്സിലേക്ക് എത്തിയെങ്കിലും , പിന്നീട് എല്ലാവരും അങ്ങട് തുടങ്ങി. എന്താല്ലേ... പിള്ളാരൊക്കെ പുലികളാണ്.


ഇന്നലെ മധുരം ഇണ്ടാവും എന്ന് ഗ്രൂപ്പിലെ സന്ദേശം കണ്ടു ലഡ്ഡു സ്വപ്നം കണ്ടു പോയ എന്നെ നിരാശപ്പെടുത്തി. പിന്നെ കിട്ടിയ മിട്ടായി പോക്കറ്റിൽ ഇട്ടു വണ്ടി കേറി...

“Happy Republic Day”


Comments

  1. ഇന്നാണ് സത്യത്തിൽ Cadet ആയതു കൊണ്ടു ഒരു ഉപയോഗം ഉണ്ടായത്, എന്ന് തോന്നുന്നുണ്ടോ.
    Your Commands showed your inner Cadet Clearly ....

    ReplyDelete
    Replies
    1. ആകെ ആവശ്യം വരുന്നത് പരേഡ് ഉണ്ടായിരുന്നപ്പോൾ ആണ്. കഴിഞ്ഞ രണ്ടുവർഷം ഓർത്തിട്ടുപോലും ഇല്ല.. പിന്നെ ഇന്നാണ് ആവശ്യം വന്നത്.

      Delete

Post a Comment