അങ്ങനെ ഞാനും ഒരു വായനക്കാരൻ ആയി..

"Reading is the gateway skill that makes all other learning Possible" :- Obama

       അഞ്ച് വർഷം തുടർച്ചയായി ഫിസിക്സ്‌ പഠിച്ചിട്ടും ഇന്നേവരെ തോന്നിയില്ല ഒരു പുസ്തകം വായിക്കാൻ. ഞാൻ ഒരു മോശം വായനക്കാരൻ ആണ്. എനിക്ക് വായിക്കുന്നതിനേക്കാൾ ഏറെ ഇഷ്ടം കേൾക്കാനാണ്. അതുകൊണ്ട് തന്നെ വായനയ്ക്കായി ഞാൻ ഒരു ശ്രമം നടത്തിയിട്ടുമില്ല.




      ഊർജതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തപ്പോൾ പോലും തോന്നിയില്ല സ്റ്റീഫൻ ഹോക്കിൻസിന്റെ ബുക്ക്‌ വായിക്കണം എന്ന്.. വായനശാല അലമാരികൾക്കിടയിലൂടെ കടന്നുപോകുമ്പോൾ കണ്ണു ടക്കിയിട്ടുണ്ടെങ്കിലും കാണാത്തതായി നടിച്ചു, മുഖം തിരിഞ്ഞു പോയിട്ടുണ്ട്. ഈ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് പറ്റാതെ പോയത്,അഞ്ച് ദിനം കൊണ്ട് സാധിച്ചു.അതിന് വഴിയൊരുക്കിയതാകട്ടെ B. Ed. പഠനവും .


NB: Review will be after the completion of reading.


Comments