പരിചയപെടലുകളുടെ രണ്ടാം ദിനം.


രണ്ടു മണിക്കൂർ യാത്ര ഉണ്ടായൊണ്ട് വളരെ നേരത്തെ തന്നെ എത്തി. രാവിലെ കോളേജിൽ എത്തിയപ്പോൾ തന്നെ ബാബു രാജ് ഏട്ടനെ പരിചയപെട്ടു. അദ്ദേഹം വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ആയിരുന്നു . തുടക്കം എന്ന് മാത്രമാണ്  കരുതിയത്. പക്ഷെ അത് വലിയ ഒരു പരിചയപെടലുകളുടെ വെറും തുടക്കം മാത്രമരുന്നു.

പ്രാർത്ഥനയോടെ തുടങ്ങിയ ആദ്യ ക്ലാസ്സിൽ എല്ലാവരെ അവർ അവരുടെ പേരുകൾ പറഞ്ഞു പരിചയപെട്ടു. അതിനു ശേഷം ജിബി ടീച്ചർ അദ്ധ്യാപകരുടെ ഗുണങ്ങളെ പറ്റി പരിചയപ്പെടുത്തി. സിംഹത്തെ പോലെ ആകണം, പരുന്തിനെ പോലെ ഉയരങ്ങളിൽ എത്തണം. 



Orientation ഭാഗമായി ആദ്യം തന്ന പ്രവർത്തനം എല്ലാരേം പരിചയ പെടുക എന്നുള്ളതരുന്നു. എല്ലാവരും പേനയും ബുക്കും എടുത്ത് ഇറങ്ങി. പേരും വിവരങ്ങളും ഒകെ ഒരു മത്സര കൗതുകത്തോട് ശേഖരിച്ചു. 

എങ്ങനെ എല്ലാവരെ പരിചയ പെടും എന്നുള്ള ആശങ്ക അങ്ങ് ഒഴിഞ്ഞുകിട്ടി. പകരം ഇനി എത്ര പേരെ പരിചയപ്പെടാൻ ബാക്കി ഉണ്ട് എന്ന് ആയി ചിന്ത, എല്ലാരേം പരിചയപ്പെടാനുള്ള ആത്മവിശവസം ലഭിച്ചു. 


നാളിതുവരെ ഉച്ചയ്ക്ക് ശേഷം ക്‌ളാസ്സുകളിൽ ഉറങ്ങാതെ ഇരുന്നിട്ടില്ല. ഒരു ഏഴു വര്ഷം ആയിട്ടുണ്ടാവും ഒരു PT പീരീഡ് ലഭിച്ചിട്ട്. 

ജോജു സർ ന്റെ ക്ലാസ്സും അദ്ദേഹം നൽകിയ ആത്മവിശവാസവും അതിരില്ലാത്തതരുന്നു. കുറച്ച കവിതകളും, കഥകളും..




ശുഭചിന്ത എന്നൊരു കാര്യം ഞാൻ ആദ്യമായി കേട്ട്.. ആദ്യമായി അറിഞ്ഞു.

സ്വന്തവുമായി അതിനായി ശ്രെമിച്ചു ..

സാർ , പിന്നീട് ഒരു പ്രസംഗം എങ്ങനെ ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്ന് എല്ലാവരേം അത് ചെയിപ്പിച്ചുകൊണ്ടു  പഠിപ്പിച്ചു തന്നു.


അങ്ങനെ ഒടുവിൽ PT  സാറിനോടൊപ്പം ഗ്രൗണ്ടിലേയ്ക്. ഒരു മൈനർ ഗെയിം കളിച്ചു, കണ്ടു ആസ്വദിച്ചു. 



എന്താല്ലേ..,ജീവിതം മനോഹരം ആവാൻ തുടങ്ങിയിരിക്കുന്നു   എന്നൊരു തോന്നൽ..

ഒരു അദ്ധ്യാപകന് അവശയമായ എല്ലാതലങ്ങളിലേയ്ക്കും പാദം പതിപ്പിക്കാൻ തുടങ്ങിയത് പോലെ ഒരു തോന്നൽ...


വരും ദിനങ്ങളും ഇതിലും മനോഹരം ആകും എന്ന് പ്രതീക്ഷയോടെ ......


" By Education, I mean an all-round drawing of the best in child and man in body, mind and spirit."

                                                                                                        Mahatma Gandhi

Comments

  1. You have a talent to write...super...keep it up...u vil get many opportunities to sharpen your writing skill. Grab it...

    ReplyDelete

Post a Comment