മഴ, കൊച്ചു വർത്തമാനം, എക്സാം ഡ്യൂട്ടി, ഒപ്പിടൽ
മഴ, കൊച്ചു വർത്തമാനം, എക്സാം ഡ്യൂട്ടി, ഒപ്പിടൽ
August 24-26, 2022(Last Three Days of Teaching Practice)
സർക്കാർ തീരുമാന പ്രകാരം രണ്ടു ദിവസം മുന്നേ അഥവാ ഓഗസ്റ്റ് ഇരുപത്തിനാലു മുതൽ ഓണം പരീക്ഷകൾ ആരംഭിക്കുകയായി. ഞങ്ങൾ ഒൻപതു പേരും മൂന്നു ദിവസങ്ങളും സ്കൂളിൽ എത്തി. കല ടീച്ചറിനാണ് എക്സാം നടത്തി പിൻന്റെ ഡ്യൂട്ടി. ടീച്ചറിന് ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുത്ത ഞങ്ങൾ അവിടെ കൊച്ചു വര്ത്തമാനം ഒക്കെ പറഞ്ഞ് ഇരുന്നു . ഇരുപതിൽ നാലു അങ്ങനെ അങ്ങ് പോയി..
അവസാന ദിവസങ്ങളായി ഇരുപത്തിയഞ്ചും ഇരുപത്തിയാറാം, റെക്കോർഡുകൾ അവസാന ഘട്ട ഒപ്പിടീക്കലിനായിട്ടു ഓടിനടക്കൽ ആയിരുന്നു. അധ്യാപ[ആകരുടെ അഭിപ്രായങ്ങൾക്കായി കോളേജിൽ നിന്ന് കിട്ടിയ പേപ്പറുകൾ കവറുകളിൽ ഇട്ടു ഭദ്രമാക്കി ലീഡർ നെ ഏല്പിച്ചു. ചിത്രങ്ങൾ എടുത്ത്...മധുരവും ചെറിയ സമ്മങ്ങളും നൽകി സ്നേഹം അനുഭവങ്ങളും പങ്കുവെച്ചു..
പെട്ടന്ന് അങ്ങ് പോകണ്ടേ...കുറച്ച സമയം അവിടെ ഇരുത്തി മഴയും...
ഓണത്തിന് എത്താം എന്ന് പറഞ്ഞു ഇരുപത്തിയാറിനു വൈകിട്ട് കന്യാകുളങ്ങര സ്കൂളിന്റെ പടികൾ ഇറങ്ങി ബി എഡ് ജീവിതത്തിലെ ടീച്ചിങ് പ്രാക്ടിസിനു അവസാനം കുറിച്ചു.
Comments
Post a Comment