ഈശ്വരാ...95 പേരോ ? സന്തോഷായി...

 ഈശ്വരാ...95 പേരോ ? സന്തോഷായി...


കഴിഞ്ഞ ആഴ്ച ക്ലാസുകൾ കുറഞ്ഞേന്റെ സന്കടം ഈ ആഴ്ച അങ്ങനെ ഏറെ കുറെ തീർന്നു കിട്ടി...

സൗണ്ട് എന്ന ചാപ്റ്ററിന്റെ തുടർച്ച ഇന്ന് രാവിലെയും വീണു കിട്ടിയ ഒരു ഫ്രീ പെരിയോഡിനാൽ വൈകിട്ടും ആയി എടുത്ത് ആ ചാപ്റ്റർ ഒരു കരയ്ക്കു എത്തിച്ചു...


രാവിലെ ഏഴു മാണിയോട് കൂടി തുടങ്ങിയ ക്ലാസ്സിൽ കാര്യമായി തന്നെ കുട്ടികൾ എത്തിയിരുന്നു. ഇരു ഡിവിഷനുകളിമയിട്ടു 82 കുട്ടികൾ എത്തിയിരുന്നു. അങ്ങനെ കേൾവി വരെ ഉള്ള ടോപിക്സ് രാവിലെ തന്നെ എടുത്ത് തീർത്തു. കുട്ടികൾ ശ്രദ്ധയോടു കൂടെ കേട്ടിരുന്നു..സംശയങ്ങൾ ആരാഞ്ഞു. കുട്ടികളെ പിടിച്ചു ഇരുത്തുന്നതിനായി വീഡിയോ കളുടെയും അനിമേഷനുകളുടെയും സഹായം ഞാൻ തേടി. 


ചില സാങ്കേതിക കരങ്ങളാൽ മഹിമ ടീച്ചറിന് വൈകുനേരം എടുക്കാൻ കഴിയാതെ പോയ ക്ലാസും ഞാൻ തന്നെ ഏറ്റെടുത്തു. 

മഹിമ ടീച്ചർ ഇവിടെ സാർ, എന്ന് ചോതിച്ചു എത്തിയ കുട്ടികളോട് ടീച്ചറിന് പറ്റില്ല ഞാൻ എടുത്തോട്ടെ എന്ന് അഭിപ്രായം ചോതിച്ചു തന്നെ അങ്ങ് തുടങ്ങി.. കുറച്ച നേരത്തെ കൊച്ചു വർത്തമാനം ഒകെ പറഞ്ഞു അവർ പഠിക്കാൻ തയ്യാറായപ്പോൾ ആണ് തുടഗിയത്..സൗണ്ട് എന്ന പടത്തിൽ വളരെ ഭാഗിയായി തന്നെ ശേഷിച്ച പോർഷൻ എടുത്ത് തീർത്തു. എന്നെ അക്ഷരത്തിൽ ഞെട്ടിച്ചു കൊണ്ട് 95 പേർ ക്ലാസ്സിൽ ഉണ്ടായിരുന്നു...മനസ് നിറഞ്ഞു.. അങ്ങനെ 120 പേരോളം വരുന്ന ക്ലാസ്സിൽ 95 പേരെങ്കിലും കേറിയല്ലോ എന്നൊരു ആശ്വാസം. സ്കൂൾ പ്രാക്ടീസ് സെഷന്റെ അവസാനം പകുതിയിൽ എത്തി നിൽക്കേ കുട്ടികളുടെ ഭാഗത്തു നിന്ന് ലഭിച്ച വലിയ ഒരു സമ്മാനം പോലെ തോന്നി എനിക്ക്...സന്തോഷം മാത്രം...



തെറ്റുകുറ്റങ്ങൾ ഒക്കെ ഉണ്ടെങ്കിലും അധ്യാപന ആരംഭത്തിൽ തന്നെ ഉള്ള കുട്ടികളുടെ ഉത്സാഹവും, സംശയങ്ങളും, ചോദ്യങ്ങളും എല്ലാം ആസ്വദിക്കുന്നു...


Comments