രസതന്ത്രം രസമുള്ളതായി...
രസതന്ത്രം രസമുള്ളതായി...
രണ്ടാം ദിനം ആദ്യ പീരിഡിൽ ക്ലാസ് ഇല്ലാത്തതിനാൽ തകൃതിയായി അങ്ങ് പഠിച്ചു...എന്ത്..? പഠിപ്പിക്കാനുള്ളത് തന്നെ...
തുടർന്ന് എല്ലാ കുട്ടികളുടെ ടൈം ടേബിൾ എല്ലാം നുള്ളി പെറുക്കി എടുത്ത് ടൈപ്പ് ചെയ്തു അയക്കാൻ ഉള്ളവർക്കെല്ലാം അയച്ചു. വാട്സാപ്പ് മെസ്സേജുകളിൽ നിന്നും ടൈം ടേബിൾ നുള്ളി പെറുക്കണത് കണ്ടു വെറുതെ ഇരുന്ന ആരതി ടീച്ചർ ഒരു സഹ ഹസ്തം നീട്ടി....അങ്ങനെ അതിനു ഒരു തീരുമാനം ഉണ്ടാക്കി....
തുടർന്ന് നേരെ എട്ടാം ക്ലാസ്സിലെ അഞ്ചാം ബാച്ചിലേക്കു തന്നെ...എന്നെ കണ്ടപ്പോൾ കുട്ടികൾ ഒരു നിമിഷം...ദൈവമേ ഈ സാർ പിന്നെ വന്നോ...പെട്ടന്ന് ഫിസിക്സ് പുസ്തകം വേണോ കെമിസ്ട്രി പുസ്തകം വേണോ എന്ന് അകെ ഒരു അങ്കലാപ്പ്...എന്റയലും ഇന്നലെ പഠിപ്പിച്ചതോകെ അടുത്ത ഫിസിക്സ് ക്ലാസ്സിലേക്ക് ആകാം ഇന്ന് കെമിസ്ട്രി അങ്ങ് തുടങ്ങി കളയാം എന്ന് പറഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു ആശ്വാസം..
പാഠം water (അഥവാ ജലം) ആയതു കൊണ്ട് തന്നെ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല..തുടങ്ങാനും അതിനെ അതെ ഗതിയിൽ മുന്നോട്ടു കൊണ്ട് പോകാനും. ക്ലാസിനു ശേഷം കൊടുത്ത ആക്ടിവിറ്റി ഷീറ്റുകൾ എല്ലാം തന്നെ ചുറു ചുറുക്കോടെ തന്നെ വിദ്യാർത്ഥികൾ ചെയ്തു തീർത്തു. അത് കണ്ടപ്പോൾ തുടക്കാരൻ എന്ന നിലയിൽ ഒരു രോമാഞ്ചം...
നമ്മുടെ ബെനഡിക്ട് സാർ പറയാനാ പോലെ..കുട്ടികൾ amazed ആയില്ലേലും സാർ ഒന്ന് amazed ആയെന്നെ....
അങ്ങനെ അതൊക്കെ തീർത്തു നേരെ ഡെമോൺസ്‌ട്രേഷൻ സാക്ഷി അകാൻ വേണ്ടി ഗോപിക ടീച്ചറിന്റെ ക്ലാസ്സിലേക്ക് പോയി. ചുവന്ന പെട്ടിയിൽ ആസിഡും താത്കാലി, ലിറ്റമസയം എന്ന് വേണ്ട സകല വിധ സന്നാഹങ്ങളിമായി തന്നെ, എന്താ പറയുക ഒരു അങ്കത്തിനു തയാറെടുത്തപോലെ താനെ ആയിരുന്നു എ വരവും പോക്കും..
ഡെമോൺസ്‌ട്രേഷൻ ഒകെ കണ്ടു.. പരീക്ഷണത്തിന്റെ ഫലം ഹൈഡ്രജൻ താനെ ആണ് എന്ന് ഉറപ്പാക്കാനുള്ള പരീക്ഷണത്തിൽ പോപ്പ് സൗണ്ടൂടെ രംഗ പ്രവേശനം ചെയ്ത ഹൈഡ്രജൻ എല്ലാവരെ ഒന്നു ഞെട്ടിച്ചു. ചുരുക്കി പറഞ്ഞാൽ എന്റെ ഗോപിക ടീച്ചറിന്റെ ജീവിതത്തിൽ കേട്ടിട്ടുള്ള ഹൈഡ്രജൻന്റെ പോപ്പ് സൗണ്ടിൽ ശ്കതമായതു ഇത് തന്നെ എന്ന് തോന്നി....
അങ്ങനെ ക്ലാസ്സൊക്കെ കഴിഞ്ഞു ഊണ് കഴിച്ചിട് പോകാം എന്ന് കരുതിയ ഞങ്ങൾക്ക് സന്തോഷത്തോടെ അടുക്കളയിലെ ചേച്ചി കറികൾ തന്നത് ഇരട്ടി മധുരം ആയി....
ഇനി രണ്ടു ദിവസത്തെ അവധ്‌യിൽ ലെസ്സൺ പ്ലാനുകളുടെ ഒരു മായിക പ്രപഞ്ചം തീർക്കണം എന്ന് മോഹത്തിൽ സ്കൂളിൽ നിന്നും പിരിഞ്ഞു....
Comments
Post a Comment