ക്ലാസ്സോടെ ക്ലാസ്....
ക്ലാസ്സോടെ ക്ലാസ്....
രണ്ടു പീരീഡ് മാത്രം ക്ലാസ് എടുക്കണം എന്ന ചിന്തയോടെ മുഴവൻ തയ്യാറെടുപ്പിൽ പോയ എന്നെ അക്ഷരത്തിൽ ഞെട്ടിച്ചു കൊണ്ട് മുഴുവൻ ക്ലാസ്. എല്ലാ ക്ലാസും കഴിഞ്ഞു ഇറങ്ങിയപ്പോൾ ബെനഡിക്ട് സാർ പറയുന്നത് പോലെ ഒരു ആഹാ...ഫീൽ ഉണ്ടാരുന്നു.
ഇന്ന് ഇച്ചിരി അങ്കലാപ്പ് ഉണ്ടാരുന്നു. ഇത് വരെ കണ്ടിട്ടുള്ള ബാച്ച് അല്ല.. പുതിയ കുട്ടികൾ..എന്നെ സംബന്ധിച്ചു..അവർ എങ്ങനെ ഉണ്ടാവും പ്രതികരണം ഒക്കെ ഉണ്ടാവുമോ...അങ്ങനെ കുറെ ഏറെ ചോദ്യങ്ങൾ മനസ്സിൽ ഞാൻ ചോദിച്ചോണ്ടേ ഇരുന്നു....എന്നാലും ആദ്യത്തെ പീരീഡ് ടൈം ടേബിൾ എന്നപോലെ നേരെ അങ്ങ് എട്ടാം ക്ലാസ്സിലേക്ക് പോയി....
ഫിസിക്സ് തന്നെ തുടങ്ങി...എന്തോ...മനോഹരം ആയി...കുട്ടികളിൽ നിന്നുള്ള പ്രതികരണം എനിലെ അധ്യാപകൻ വളരെ വല്യ പ്രജോതനം ആയിരുന്നു. ചെറു ചോദ്യങ്ങൾ ചെറു ഉത്തരങ്ങൾ ചെറു സംശയങ്ങൾ എല്ലാം ചേർന്നതായിരുന്നു ക്ലാസ്. ചുമ്മാ ഒന്ന് പറഞ്ഞു നോക്കി. ഫ്രീ പീരീഡ് വല്ലോം ഉണ്ടേൽ ഒന്ന് വിളിക്കാൻ എന്ന്.. അപ്പോഴേ പറഞ്ഞിരുന്നു പഹൈസിക്കൽ എഡ്യൂക്കേഷൻ പീരീഡ് ഉണ്ട് സാർ വരനെ എന്ന്....കുട്ടികൾ കളിക്കാൻ പോകുനകിൽ പോട്ടെ എന്ന് കരുതി ഞാൻ ഇറങ്ങി.
തുടർന്നുള്ള രണ്ടു പീരീഡ് അങ്കം ഒൻപതാം ക്ലാസ്സിൽ ആയിരുന്നു. എന്റെ പിരിയഡും ഒരു വീണു കിട്ടിയ പിരിയഡും. അത് കൊണ്ട് തന്നെ ഇച്ചിരി പതുകെ ആയിരുന്നു തുടങ്ങിയത്. ആദ്യമായ ക്ലാസ്സിൽ കയറി അത് കൊണ്ട് തന്നെ എല്ലാവരുടെയും പേരും ചെറു വിശേഷങ്ങളും ഒക്കെ അരഞ്ഞാരുന്നു തുടക്കം. രണ്ടു പിരിയഡ് വളരെ വേഗത്തിൽ പോയി. അതോടപ്പം WORK എന്ന സെഗ്മെന്റും ശുഭമായി കഴിഞ്ഞു. ഇതിനിടയിൽ കുറച്ച ചോദ്യങ്ങളും, ഉത്തരങ്ങളും...ഞാൻ തയാറാക്കിയ ആക്ടിവിറ്റി കാർഡുകൾ ഒക്കെ ആവേശത്തോടെ അവർ ചെയ്തു തീർക്കുന്ന കണ്ടപ്പോൾ..ഈശ്വര ....ഞാൻ അറ്റെം കിടിലം ക്ലാസ് ആണോ എടുത്തത് എന്നുപോലും എനിക്ക് തോന്നി പോയി..അങ്ങനെ ഒരു നീണ്ട ക്ലാസിനു ശേഷം....കാര്യങ്ങൾ ഒക്കെ കുട്ടികൾ മനസിലാക്കി എന്ന് ഉറപ്പു വരുത്തി...ഒരു ചെറിയ അസ്സെസ്സ്മെന്റും നടത്തി ഞാൻ ഇറങ്ങി....
ശേഷം എട്ടാം ക്ലാസ്സിലേയ്ക്. ഗോപിക ടീച്ചർ എന്നെ വിളിച്ചു പറഞ്ഞു കുട്ടികൾ അവിടെ കളിയ്ക്കാൻ പോകാതെ എന്നെ കത്ത് ഇരിപ്പുണ്ട് എന്ന്. അങ്ങനെ അവർ എന്നെ ആവേശത്തോടെ സ്വീകരിച്ചു.
ഫിസിക്സ് പാഠഭാഗം തന്നെ തുടർന്ന്. കഴിഞ്ഞ ക്ലാസ്സിന്റെ തുടർച്ചയായി തന്നെ.. പിക്ക് ആൻഡ് പേസ്റ്റ് ഉം ആക്ടിവിറ്റി കാർഡ് ഒക്കെ വളരെ വളരെ വേഗത്തിൽ കുട്ടികൾ ചെയ്ത തീർക്കുകയും അങ്ങനെ ഒരു മനോഹരമായൊരു ക്ലാസ് എനിക്ക് ലഭിക്കുകയും ചെയ്ത.
കഴിഞ്ഞ രണ്ടു ക്ലാസുകൾ ഫിസിക്സ് ഒരു ബാധ്യത പോലെ എനിക്ക് തോന്നിയെങ്കിലും ഇന്നത്തെ നാലു ക്ലാസുകൾ എല്ലാം മാറ്റി മറിക്കുന്നതായിരുന്നു...
എല്ലാം ക്ലാസും കഴിഞ്ഞു ഇറങ്ങിയപ്പോൾ എന്റെ സഹപാഠിയായ ഗോപിക ചേച്ചി ത്യാശയത്തോടെ ചോദിച്ചു ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന്...
തീർക്കണ്ടേ ചേച്ചി...എന്ന് മാത്രം ഞാൻ മറുപടി പറഞ്ഞു...
തുടർന്ന് ഉച്ചഭക്ഷണം ഒക്കെ തീർത്തു ഞങ്ങൾ ഇങ്ങു ഇറങ്ങി.. ഇന്നത്തേക് പണി ഉണ്ട്.
അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന ഓൺലൈൻ ക്ലാസിനു ടൈം ടേബിൾ തയാറാകണം. ട്രെയിനിങ് ടീച്ചർ മാരുടെ ടൈം ടേബിൾ ഞങ്ങൾ തന്നെ ചെയ്തു നൽകണം എന്ന് നീന ടീച്ചർ അറിയിച്ചു. അതിനെ പറ്റി ഉള്ള ഗഗനമായ ചിന്തകളിലാണ് എല്ലാവരും. ഒരു തീരുമാനം ഒക്കെ അത് നാളത്തേക് റെഡി ആകണം. ഇന്നത്തേക്കുള്ള ജോലി ആയി.....
എന്റെ നീന തന്ന റിഫ്ലക്റ്റീവ് ജേർണലിൽ Emergent Task ഇൽ അങ്ങനെ ഇന്ന് എഴുതാൻ ഒരു സംഭവം ആയി....
Comments
Post a Comment