അങ്ങനെ ഇനി കുറച്ച് കാലത്തേക്ക് സ്കൂളിൽ പോണ്ടാ...

 പതിയിരുന്ന കൊറോണ ഒന്നുടെ പുറത്ത് വന്നപ്പോൾ എല്ലാരും അകത്തു കേറി.. കേറാത്തവരെ മറ്റുള്ളവർ കേറ്റി.. തുടങ്ങി...

ദിവസങ്ങൾ എണ്ണി ലെസ്സൺ പ്ലാൻ, അച്ചിവമെന്റ് ടെസ്റ്റ്‌ അങ്ങനെ എല്ലാം ഓൺലൈൻ ആയി... കോവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആരും ഇനി നാളെ മുതൽ വരണ്ട എല്ലാവരും ഓൺലൈൻ ക്ലാസ്സ്‌ എടുത്ത് തീർത്തോളാൻ സ്കൂൾ മേധാവി ആയ പുഷ്പ ടീച്ചർ അറിയിച്ചു...

എല്ലാവരേം വിളിച്ച് ഇറക്കി അധികം സമയം സ്കൂളിൽ നിന്ന് ഓർമ്മകൾ അയവിറക്കാൻ നില്കാതെ ഞാനും ഇറങ്ങി...

അങ്ങനെ ഒരു ഉറക്കം കഴിഞ്ഞു വന്നപ്പോളേക്കും ദാ..8B ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ അളില്ല... ആർക്കും താല്പര്യം ഇല്ല കണ്ടപ്പോൾ ഞാൻ തന്നെ കേറി എന്റെ ഒരു പാഠം അങ്ങട് തീർത്തു.. കുട്ടികളുടെ സംശയങ്ങളും തീർത്തു കൊടുത്ത്....




ക്ലാസ്സൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോല്ലേയ്ക്ക് മൊത്തം പ്രശ്നം... ടൈം ടേബിൾ ആകെ പ്രശനം.. എല്ലാർക്കും ശനി, ഞായറും ഒക്കെ ക്ലാസ്സ്‌ വേണം.. എല്ലാം ഒക്കെ ഒന്ന് ഒതുക്കി ഒരു വിധം കരക്ക് അടുപ്പിച്ചു ഞാനും കിടക്കാൻ പോകുന്നു....

Comments