റേ ഒപ്റ്റിക്സ് സിമുലേഷനിലൂടെ ആനന്ദകരം ആക്കാം...
റേ ഒപ്റ്റിക്സ് സിമുലേഷനിലൂടെ ആനന്ദകരം ആക്കാം...
സ്കൂളിൽ പഠിക്കുമ്പോൾ ആണലോ നമ്മൾ ഒരു കാര്യങ്ങൾ പഠിക്കുന്നത്..
ഇപ്പോൾ സ്കൂളിൽ പഠിപ്പിക്കാൻ പോകുമ്പോൾ ഓരോരോ പുതിയ അറിവുകൾ എന്നെ തേടിയെത്തി..
പണ്ടാരോ പറഞ്ഞപോലെ നമ്മൾ എപ്പോളും പഠിച്ചുകൊണ്ടേയിരിക്കും..ഇത് അവസാനം ഇല്ല.
അങ്ങനെ ഇന് ICT Oriented ക്ലാസ് ആയിരുന്നു..സർവ സന്നാഹങ്ങളുമായി ഞാൻ ക്ലാസ്സിൽ എത്തി. സിമുലേഷൻസ് ന്റെ സഹായത്തോടെ കൂടെ ഒരു MultiSensory അപ്പ്രോച്ച്. വിജയം കണ്ടു എന്ന് തന്നെ പറയാം..
പിന്നാലെ...ടെക്നോളജിയുടെ ഒരു പവർ.. എന്താല്ലേ...
എങ്ങനെ പഠിപ്പിക്കും എന്ന് ആലോചിച്ചു ഇരുന്ന ഒരു ക്ലാസ് വളരെ എളുപ്പത്തിൽ ഞാൻ അതി മനോഹരമായ തീർത്തു..തുടർന്നുള്ള ക്ലാസ്സുകളിലും ഇങ്ങനെ തന്നെ കാര്യങ്ങൾ ചെയ്യാം എന്ന് പറഞ്ഞപ്പോൾ എല്ലാവര്ക്കും ഒരു ആശ്വാസം...അത് കണ്ടപ്പോൾ എനിക്കും...
അങ്ങനെ ചോദ്യ ചിഹ്നം ആയി നിന്ന ഒരു കാര്യം ചെയ്തു തീർത്തു..
അടുത്ത ചോദ്യം വൈകിട്ടു എങ്ങനെ ഓൺലൈൻ ക്ലാസ് എടുക്കും എന്നതായിരുന്നു..അപ്പോളും ടെക്നോളജി തന്നെ കാത്തു. വളരെ എളുപ്പത്തിൽ ലഘു ആയ രീതിയിൽ കുട്ടികളെ ഞാൻ റേ ഡയഗ്രാമിന്റെ ആദ്യ ചുവടുകൾ പഠിപ്പിച്ചു. എല്ലാം ശെരിയായി കാണും എന്ന ഉറച്ച വിശ്വാസത്തിൽ അങ്ങനെ ക്ലാസ് എടുത്ത് അടുത്ത ക്ലാസ്സിന്റെ തയാറെടുപ്പെല്ലിയയ്ക്കു ഞാൻ കടന്നു.
Comments
Post a Comment