ടൈം ടേബിൾ അത്ര സിമ്പിൾ അല്ല....
ടൈം ടേബിൾ അത്ര സിമ്പിൾ അല്ല....
അങ്ങനെ ഏറെ കുറെ എല്ലാവരുടെ മനസ്സിൽ ഒരു ആണി അടിച്ച പോലെ ആ പ്രഖ്യാപനം ഇങ്ങു എത്തി. വരുന്ന 21 മുതൽ ഓൺലൈൻ ക്ലാസ് ആകും ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികൾക്ക്...പോത്തവേ ചിലർക്ക് പല കാരണങ്ങൾ അത് അനുഗ്രഹം ആയി തോന്നിയെങ്കിലും എനിക്ക് അത് ഒരു ഇടിത്തീ ആയിട്ടാണ് തോന്നിയത്..
ടീച്ചിങ്.., കൃത്യമായി പറഞ്ഞാൽ പഠിക്കലും പഠിപ്പിക്കലും ഒരു ആവേശമായി മാറി കൊണ്ടിരിക്കുകയായിരുന്നു... കുട്ടികളും അവരുടെ ചെറു ചിരിയും, സംശയവും കുറച്ച വികൃതികളും.
ഇനി എന്തായാലും കോറോണേടെ കൂടെ അങ്ങ് ജീവിക്കാൻ പറ്റൂ... അപ്പൊ പിന്നെ എല്ലാം പയറ്റി തെളിയുന്നത് നല്ലതാ...
ഇത് വരെ ഓൺലൈൻ ക്ലാസ്സിൽ ഇരിക്കുക മാത്രം ചെയ്തിട്ടുള്ള ഞാൻ ഇനി അങ്ങനെ ഓൺലൈൻ ക്ലാസ് എടുക്കുക കൂടെ വേണം. എങ്ങനെ ആർക്കു..പിള്ളാർക്ക് വല്ലോം മനസ്സിലാകുമോ അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങൾ എന്റെ മനസ്സിൽ അങ്ങനെ ചോദിച്ചു കൊണ്ടേ ഇരുന്നു....
ഈ ചോദ്യങ്ങൾ എല്ലാം അലയടിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഒരു ഫ്രീ പീരീഡ് കിട്ടി നേരെ എട്ടാം ക്ലാസ്സിലേക്ക് പോയത്. അവിടെ ചെന്നപ്പോളൊ അവിടെയും ഓൺലൈൻ ക്ലാസ് തന്നെ ചർച്ച വിഷയം. കുട്ടികൾ പറഞ്ഞു സാർ തന്നെ ഞങ്ങൾക്ക് ഫിസിക്സ് ഓൺലൈൻ ക്ലാസ് എടുക്കണേ എന്ന്. എന്റ കൊണ്ട് എന്ന് അറിയില്ല...എന്തായാലും എല്ലാം സീരിയക്കം എന്ന് ഞാൻ പറഞ്ഞു..
തുടർന്നു ക്ലാസ്സിലേക്ക് കടന്നു. എല്ലാവരും തയാറായിരുന്നു. അത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. കഴിഞ്ഞ ക്ലാസ്സിലെ കാര്യങ്ങൾ ചോദിച്ചപ്പോൾ ആവേശത്തോടെ ഉത്തരങ്ങൾ കിട്ടി...തുടർന്നു നല്ലൊരു ഭാഗം ഇച്ചിരി ICT യുടെ സഹായം ഒക്കെ കൊണ്ട് ഞാൻ അങ്ങട് മനോഹരം ആക്കി...പിന്നല്ലാതെ...
കുറച്ച വിശ്രമം ആകാം എന്ന് കരുതി താഴെ എത്തിയപ്പോൾ ദേ കിടക്കാണ് വേറെ ഒരു വലിയ പണി...
ഓൺലൈൻ ക്ലാസിനു ടൈം ടേബിൾ ഉണ്ടാകണം...
ടൈം ടേബിൾ അല്ലെ.. ഇതൊക്കെ സിമ്പിൾ എന്ന് പറഞ്ഞു തുടങ്ങി യെങ്കിലും എത്ര കിളികൾ ഏതു വഴി ഒക്കെ പോയി എന്ന് എനിക്ക് ഒരു ധാരണയും ഇല്ല. അങ്ങനെ എന്തോകെയോ ഒരു വിധം തട്ടി മുട്ടി ഒരെണ്ണം റെഡി ആക്കി അപ്പോളേക്കും ഡിവിഷൻ ആണോ ബാച്ച് ആണോ ഇതൊക്കെ എങ്ങനെ വരും എന്ന് നൂറു കൂട്ടം ചോദ്യങ്ങൾ... എല്ലാത്തിനും ഉത്തരം കിട്ടും..എല്ലാം ശെരിയാകും...ശെരിയാക്കും എന്ന ശുഭ പ്രതീക്ഷയിൽ അങ്ങനെ ഇന്നത്തേക്ക് സ്കൂളിന് വിട പറഞ്ഞു....ഒരു പാട് വൈകി ആണ് ഇറങ്ങിയത്...എന്നാലും ഒന്നും തോന്നിയില്ല... ഇനി അധികം ആ അങ്കണത്തിൽ നിൽക്കാൻ പറ്റില്ലലോ എന്നൊരു സങ്കടം മാത്രം...
Comments
Post a Comment