അങ്ങനെ ഞാനും ഒരു സാറായി...
അങ്ങനെ ഞാനും ഒരു സാറായി
സർവ ദൈവങ്ങളെ വിളിച്ചു കൊണ്ട് ആണ് വീടിന്റെ പടിവാതിൽ ഇറങ്ങിയത്. സ്കൂളിൽ പലതവണ പോയിട്ടുണ്ട്. പക്ഷെ ഒരു ക്ലാസ്സിനെ യഥാർത്ഥ സാഹചര്യത്തിൽ ഒരു അധ്യാപകനായി നിന്ന് കൊണ്ട് പഠിപ്പിക്കാൻ ഇത് ആദ്യമായി ആണ്. അതിന്റെ പരിഭ്രമം നല്ല പോലെ ഉണ്ടാരുന്നു. എന്നാലും എല്ലാം നന്നായി പോകും എന്ന് ഉറച്ച വിശ്വാസത്തോടെ തന്നെ അങ്ങ് ഇറങ്ങി. നേരത്തെ തന്നെ സ്കൂളിൽ എത്തി. എല്ലാരും എത്തിയ ഉടൻ തന്നെ സ്കൂൾ അധികാരിയായ പുഷ്പ ടീച്ചറെ കണ്ടു. നല്ല ഒരു പുഞ്ചിരിയുമായി ടീച്ചർ ഞങ്ങളെ സ്വീകരിച്ച ആവശ്യമായ ക്രമീകരങ്ങൾ ചെയ്തു തന്നു. തുടർന്ന് ബിജി ടീച്ചറെയും നീന ടീച്ചറെയും കണ്ടു ടൈം ടേബിൾ സംശയങ്ങൾ ദൂരീകരിച്ചു ഇരുവരുടെയും അനുഗ്രഹം മേടിച്ചു ശുഭമായി എട്ടാം ക്ലാസ്സിലേക്ക്. ആദ്യം ദിനം ആയതു കൊണ്ട് ബിജി ടീച്ചർ കൂടെ വന്നു എന്നെ പരിചയപ്പെടുത്തി കൊടുത്തു. അത് എനിക്ക് കൊടുത്താൽ ധര്യവും കരുത്തും ആത്മവിശ്വാസവും പകർന്നു.
അങ്ങനെ ക്ലാസ്സിലേക്ക്. കൊറോണ പകർത്തിയ ഇരുട്ടിൽ നിന്ന് വെളിച്ചതിൻലേക്ക് എത്തിക്കൊണ്ടിരിക്കുന്നു കുട്ടികൾക്കു വെളിച്ചം കൊണ്ടുള്ള ഒരു പടം കൊണ്ട് തന്നെ അങ്ങട് തുടങ്ങി. പ്രതിഫലനം തന്നെ ആയിരുന്നു ടോപ്പിക്ക്. തണുത്തിരുന്ന കുട്ടിക്കളി ഒന്ന് ചൂടാക്കി എടുക്കാൻ ഞാൻ പഠിച്ച പണി ഒക്കെ പയറ്റി. എന്ടോക്കെയോ വിജയിച്ച. ഒരു കാര്യമായ പരിചയപെടുലുതാക്കൾക്കു ശേഷം കുറച്ച പഠിപ്പിക്കൽ. പഠിച്ച കാര്യം അവർക്കു മനസിലായി എന്ന് ഉറപ്പു വരുത്തി അങ്ങനെ ആദ്യത്തെ ക്ലാസ് അവസാനിച്ചു. കുറച്ച പേടി ഒകെ അങ്ങനെ ആ വഴിക്കു അങ്ങട് തീർന്നു കിട്ടി.
തുടർന്നു ചെറു ചർച്ചകൾ ശേഷം, ഞാനും ഗോപിക ചേച്ചി കൂടെ നേരെ ലാബ് ലക്‌ഷ്യം ആക്കി പിടിച്ച. ഏറെ പ്രതീക്ഷകളോടെ പോയ ഞങ്ങൾക്ക് കാണാൻ സാധിച്ചത് ഒരു അലമാരയിൽ മാത്രം ഒതുങ്ങി നിക്കണ ഒരു ലാബ് ആണ്. എന്നാലും വേണ്ടില്ല....
കിട്ടിയത് ആവട്ടെ ... ഉള്ളത് കൊണ്ട് ഓണം പോലെ എന്നാനല്ലോ...
എന്റായാലും ഉദ്ദേശിച്ച പരീക്ഷണം ഒകെ നടന്നു. ഒക്കെ വിജയിച്ചു.
ഹൈഡ്രജൻ കത്തുമ്പോൾ ഉള്ള ഒരു പോപ്പ് സൗണ്ട് ഉണ്ടല്ലോ..ആ സൗണ്ട് ഞങ്ങൾ ഇരുവരെയും അക്ഷരത്തിൽ ഞെട്ടിച്ച. കഞ്ഞിപ്പുരയിലെ ചെക്കിടെ തീപ്പെട്ടി തീർത്തിട്ടാണേലും പരീക്ഷണം വിജയിച്ചു...
ഹഹഹ ...
എല്ലാം കഴിഞ്ഞു സ്കൂൾ വിട്ടു നേരെ കോളേജില്ലേക്. നീന ടീച്ചറോടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു ശേഷിച്ച ലെസ്സൺ പ്ലാനുകളും ചാർട്ടുകളിലും എല്ലാം ഒപ്പുമേടിച്ചു...
ടീച്ചർ നല്ല നല്ല കുറച്ച കാര്യങ്ങൾ പറഞ്ഞു തന്നു..
സുബിനും, ശ്രീകേഷും ആൽബിൻ അച്ഛനോടൊപ്പം ഒരു ചായ കുടിച്ചു വീട്ടിൽ എത്തി ആദ്യം തന്നെ റിഫ്ലക്റ്റീവ് ജേർണൽ തീർത്തു.. പ്രെപറേഷൻ അങ്ങ് ആരംഭിച്ചു.... നാളെ ക്ലാസ്സിൽ പോയി ജലത്തെ പാട്ടി കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം....
ശേഷം നാളെ സ്‌ക്രീനിൽ....
Comments
Post a Comment