അങ്ങനെ ക്രിട്ടിസിസം ക്ലാസ്സ്‌ എടുത്ത്....

 ബി. എഡ്. ജീവിതത്തിലെ ഒരു പ്രധാനപെട്ട കളവെയ്പ്പ് തന്നെ ആയിരുന്നു...ഇന്നത്തേത്...


കുറച്ച് അധികം ദിവസങ്ങളിലെ തയാറെടുപ്പുകളും ഇന്ന് തീർന്നു...

മൈക്രോടീച്ചിങ് മാത്രം എടുത്ത് പരിചയമുള്ള ഞങ്ങൾ നേരെ വന്നു അങ്ങ് ഒരു 40 മിനുട്ട് ക്ലാസ്സ്‌ അങ്ങട് എടുത്ത്....

ഞാനും എൽസയും ചേർന്നുള്ള concept attainment Model ആയിരുന്ന ഇന്നത്തെ രണ്ടാമത്തെ ക്രിട്ടിസിസം ക്ലാസ്സ്‌. ആൻസി ഗായത്രി കൂട്ടു കെട്ടിന്റെ റോൾ പ്ലേ model ആയിരുന്നു ആദ്യത്തെ.. ഇരുവ്വരും ചേർന്നു പതിവ് പോലെ അങ്ങ് പൊളിച്ചു. തുടർന്ന് ഇച്ചിരി ഭയത്തോടെ എങ്കിലും കോട്ട് ഒക്കെ ഇട്ടു അങ്ങ് അരങ്ങു തകർത്ത്‌....

വലിയ കഷ്ടപ്പാടൊന്നുമില്ലാതെ കാര്യങ്ങൾ അങ്ങ് കഴിഞ്ഞ്... അത്ര മോശമല്ലാത്ത രീതിയിൽ സാധിക്കുന്ന വണ്ണം കുറ്റം പറയാന്നും നല്ലത് പറയാന്നും എല്ലാവരും ശ്രെമിച്ചു...

സഹകരിച്ച എല്ലാവരോടും അത്യധികം... നന്ദിയോടെ കൂടെ അങ്ങനെ ആദ്യത്തെ 40 മിനിറ്റ് ക്ലാസ്സ്‌ എടുത്ത്... അധ്യാപന ജീവിതത്തില്ലേ ആദ്യ പാടി എന്നപോലെ.. തുടർന്ന് ഗോപിക ലക്ഷ്മി കൂട്ടുകെട്ടിന്റെയും, സാന്ദ്ര രേഖ കൂട്ടുകെട്ടിന്റെയും ക്ലാസുകൾക്ക് ഞങ്ങൾ ഏവരും സാക്ഷിയായി..


കഴിവുറ്റ കൊറേ അധ്യാപകർ കൂടെ ഉണ്ട്... എന്ന് മനസിലാക്കി... ആരും കുറ്റം പറയാൻ മടിച്ചില്ല... പാലിച്ചകൾ കണ്ടെത്താനും അത് ആവർത്തിക്കാതിരിക്കാനും, കഴിവുകളെ മെച്ചപ്പെടുത്താനും ഉള്ള ഒരു വേദി ആയിരുന്നു ഇന്നത്തെ criticsm ക്ലാസ്സ്‌....


എല്ലാവരും കുറ്റം പറയാൻ ഞാൻ കാണും എന്ന് ആഹ്വാനം ചെയ്തു ഇന്നത്തെ വിടവാങ്ങി...

Comments