പുതിയ പതിവുകൾ....

 മറവി അഥവാ forgetting എന്താണ് എന്നും, അതിന്റെ കാരണങ്ങളും ഞങ്ങളെ കൊണ്ട് ജിബി ടീച്ചർ ഓർത്തെടുപ്പിച്ചു... വലത്തൊരു സൈക്കോളജിക്കൽ മൂവ് ആയിരുന്നു അത്...

ഇനി മുതൽ പതിവുകൾ മാറും... പഴേ പോലെ അല്ല എന്നാ ആഹ്വാനത്തോടെ കൂടെ ആയിരുന്നു നീന ടീച്ചറിന്റെ രംഗ പ്രവേശനം.

പ്രാർത്ഥന, പ്രതിജ്ഞ എന്നിവയ്ക്കു ശേഷം മാത്രം ആയിരിക്കും ക്ലാസ്സ്‌ തുടങ്ങുക....

ഇതിനു പുറമെ... ഇനി മുതൽ English മുഖ്യം....

എന്ത് മനോഹരമായ ആചാരങ്ങൾ.... കേട്ട മാത്രയിൽ Salt Mango Tree എന്ന മലയാളം സിനിമയിലെ ബിജു മേനോൻ അനശ്വരമാക്കിയ ഒരു സീൻ ആണ് മനസ്സിൽ പതിഞ്ഞത്...

ഇനി നിനക്ക് എന്താ സംഭവിക്കാൻ പോണത് എന്ന് കണ്ടറിയാം എന്ന് മനസ് പറഞ്ഞു കൊണ്ടേ ഇരുന്നു...

ആശങ്കകൾ എല്ലാം മായ ടീച്ചർ പകർന്നു തന്ന കുറച്ചു ബുദ്ധ ചിന്തകൾ കേട്ടപ്പോൾ ഒന്ന് ഒതുങ്ങി... ജീവിതം ദുഃഖപൂർണം ആണ്.. ആഗ്രഹങ്ങൾ ദുഃഖം ഉണ്ടാക്കും... അത് കൊണ്ട് കൂടുതൽ ആഗ്രഹങ്ങൾ ഒന്നും വേണ്ട... എന്ന് മനസിലായി...




Comments