സാഹസികത നിറഞ്ഞ ആദ്യത്തെ സെമസ്റ്റർ
ഇപ്പൊ ഇല്ല ഇല്ല എന്ന് പറഞ്ഞു നടന്ന ആദ്യ സെമസ്റ്റർ പരീക്ഷ
എല്ലാവരെ ഞെട്ടിച്ചു ഒറ്റയടിക്ക് കടന്നുവന്നത് അപ്രതീക്ഷിതമായിരുനെങ്കിലും വലിയ
കഷ്ടപ്പാടൊന്നുമില്ലാതെ അത് അങ്ങ് തീർന്നു.
പകുതി ആരംഭിച്ച രണ്ടാം സെമസ്റ്റർ പഠനം പാതിവഴിയിൽ
വലിച്ചെറിഞ്ഞ് ഒരു പരക്കം പാച്ചിൽ ആയിരുന്നു. നോട്ട് കണ്ടുപിടിക്കാൻ സിലബസ്
കണ്ടുപിടിക്കൽ, ഫോട്ടോ
കോപ്പി കടയിലേക്കുള്ള ഓട്ടം എന്ന് വേണ്ട. എന്തൊക്കെയോ വളരെ കുറച്ച
ദിവസങ്ങൾക്കുള്ളിൽ സംഭവിച്ചു.
പരീക്ഷ മാറ്റിവയ്ക്കും എന്നൊക്കെ പരക്കെ ആക്ഷേപം ഒകെ
ഉണ്ടായിരുനെകിലും ഒന്നും നടന്നില്ല.
ഏറെ ആശങ്കയോടെ ഇരുന്ന ആദ്യത്തെ ഫിലോസഫി പരീക്ഷ ആശ്വാസം
ഏകിയപ്പോൾ, മറ്റു
പരീക്ഷകൾക്ക് അത് നൽകിയത് വലിയ ആത്മവിശ്വാസം ആയിരുന്നു. എന്തോക്കെയായാലും തീർന്നു.
ബി. എഡ്. എന്ത് എന്ന് ശെരിക്കും മനസിലാക്കി തന്ന ഒരു തുടക്കം തന്നെ ആയിരുന്നു ആദ്യ
സെമസ്റ്റർ. കലയും കളിയും എന്ന് വേണ്ട എല്ലാം നിറഞ്ഞതായിരുന്നു.
പരീക്ഷ കഴിഞ്ഞ ക്ഷീണം അകറ്റാൻ ബെനഡിക്ട് ഞങ്ങൾക്കു പായസം
ഒക്കെ ഒരുക്കിയിരുന്നു. പായസം കുടിച്ചു,
ഊഞ്ഞാൽ ആടി, ആദ്യ
സെമസ്റ്റർ കുറച്ചു മഴ ഒക്കെ നനഞ്ഞു അങ്ങട് തീർത്തു. നേരെ ഓണാഘോഷത്തിലേയ്ക്ക്.
എല്ലാവര്ക്കും ഓണാശംസ ഒക്കെ പറഞ്ഞു. ഇനി എന്ന് കണ്ടുമുട്ടും
എന്ന് അറിയാത്തതു കൊണ്ട് കുറച്ച ചിത്രങ്ങൾ ഒക്കെ പടർത്തി എല്ലാവരും കാലം വിട്ടു.
Comments
Post a Comment