ആദ്യപാദം പതിപ്പിച്ചു....

 

അങ്ങനെ ഒരു സ്കൂൾ യാത്ര

 

ബി എഡ് കരിക്കുലത്തിന്റെ ഭാഗമായ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് ഇന്ന് തുടക്കം ആയി.

കോളേജിന് സമീപം ഉള്ള സെ.ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് ആരുന്നു യാത്ര.



സമയത്തു തന്നെ എല്ലാര്ക്കും എത്താൻ സാധിച്ചു. കുറച്ച കാത്തിരിക്കേണ്ടി വന്നെങ്കിലും, നിറഞ്ഞ പുഞ്ചിരിയോടെ ഹെഡ്മിസ്ട്രസ് റാണി ടീച്ചർ ഞങ്ങളെ സ്വീകരിച്ചു. വിവരങ്ങൾ ഒക്കെ ചോദിച്ച അറിയ്കയും ആവശ്യാനുസരണം സഹായങ്ങളും വേണ്ട നിർദ്ദേശങ്ങൾ തരുകയും ചെയ്തു.

ഒരു ക്ലാസ് കണ്ടെത്തി, സാമഗരികൾ എല്ലാം ഒതുക്കി, ആദ്യം തന്നെ സ്കൂൾ മൊത്തത്തിൽ ഒന്ന് കണ്ടു കളയാം എന്ന് കരുതി. ക്യാമറ ഓണാക്കി ഇറങ്ങി. സഞ്ചാരം എന്നപോലെ കണ്ണിൽ കണ്ടതെല്ലാം ക്യാമറ കണ്ണുകളിലൂടെ പകർത്തി. സന്തോഷ് ജോർജ് കുളങ്ങരയ്ക്കു പോലും ഉണ്ടാവില്ല ഇത്ര ആത്മാർത്ഥത. ശേഷം,ഗ്രാമപഥശാലയിലേക്., കോവിഡ് കാരണത്താൽ  കുട്ടികളുടെ കാല്പാദം പതിയാത്ത സമശാന മൂകമായി കിടന്നിരുന്ന സ്കൂൾ ലൈബ്രറി യെ ഞങ്ങൾ പതിനഞ്ചു പേരുടെ ഒന്നു ഉണർത്തി.

 


സ്കൂൾ വിശേഷങ്ങൾ ഒക്കെ തിരക്കി കളയാം എന്ന് കരുതി വീണ്ടും റാണി ടീച്ചറുടെ അടുത്തെത്തി. കോളേജ് Identity card തൂകി, പത്രപ്രവർത്തകരുടെ ആവേശത്തിലായിരുന്നു ഞാനും പ്രിയങ്കയും, ഞങ്ങടെ  ക്യാമറ മാന് സജിനും കൂടെ റാണി ടീച്ചറെ തേടിയെത്തിയത്. ടീച്ചറിൽ നിന്ന് കിട്ടാവുന്നതെല്ലാം പെറുക്കി എടുത്ത്, എല്ലാവരും കൂടി ടീച്ചറോടൊപ്പം ഒരു ഫോട്ടോ ഒക്കെ അങ്ങ് എടുത്ത്. 

സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ആരുന്നു ഞങ്ങടെ അടുത്ത ലക്‌ഷ്യം. മഹാത്മാ ഗാന്ധിയോടൊപ്പം എല്ലാവരും ഒരു ഫോട്ടോ ഒകെ എടുത്ത്.


 

ഉച്ചഭകഷ്ണം കഴിഞ്ഞു, കുറച്ച ചർച്ചകക്ക് ശേഷം നാളെ എന്റ എന്ന് തീരുമാനിച്ച ഇന്നത്തേക് അവസാനിപ്പിച്ചു. നാളെ ഞങ്ങളിങ്‌ വരും എന്ന് റാണി ടീച്ചറോട് പറഞ്ഞു, അറ്റന്റൻസ് ഷീറ്റിൽ ഒപ്പൊക്കെ പതിപ്പിച്ചു, ഒരു ടാറ്റാ ഒക്കെ പറഞ്ഞു ഇന്നത്തേക് ഇറങ്ങി...

 


ശേഷം കാഴ്ചകൾ നാളെ....

Comments

Post a Comment