അങ്ങനെ ഞാനും സത്യപ്രതിജ്ഞ ചെയ്തു..
രാവിലെ തന്നെ മുണ്ടും ഉടുത്ത ഇറങ്ങി.. സത്യപ്രതിജ്ഞ അല്ലെ..രാഷ്ട്രീയം ഒന്നുമില്ലേലും ഒരു രാഷ്ട്രീയക്കാരന്റെ ലുക്ക് എങ്കിലും വരട്ടെ എന്ന് കരുതി.
കേരളത്തജിന്റെ തനതു ശൈലിയിൽ തന്നെ ഞങ്ങൾ ഇരുപത്തിരണ്ടുപേരും സത്യപ്രതിജ്ഞയ്ക്ക് തയാറാരുന്നു. ഒരു അല്പം വൈകിയാണേലും തുടങ്ങി.
സുബിൻ 65 മാർ തെയോഫിലസ് കോളേജ് യൂണിയന്റെ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ ബെനഡിക്ട് സാർ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്നു, ജനറൽ സെക്രട്ടറി ആയി ഞാനും, വൈസ് ചെയർപേഴ്സൺ ആയി അലീനയും. തുടർന്നു ഓരോരുത്തരും സത്യപ്രതിജ്ഞ ചെയ്തു.
നന്ദി പറഞ്ഞപ്പോൾ വാക്കുകൾ ഒന്നു ഇടറിയെങ്കിലും അത് മെച്ചപ്പെടുത്താം എന്ന ആത്മവിശ്വാസത്തോടേ നിന്ന്...
Comments
Post a Comment