ഒടുവിൽ ഞാനും എത്തി വായനശാലയിൽ ...

 

രാവിലെ തന്നെ പിടി വീണു. എല്ലാവരും യോഗ ചെയുന്ന ദൃശ്യം പിന്നിൽ നിന്ന് കണ്ടു ആസ്വാദിക്കാം എന്ന് കരുതി പിന്നിലൂടെ എത്തിയ കുറച്ച കുഞ്ഞാടുകളെ സാർ ആദ്യമേ എടുത്ത് മുന്നിൽ നിർത്തി കളഞ്ഞു. വീണേടം വിഷ്ണുലോകം എന്ന പോലെ, അടുത്തിരുന്ന കുട്ടിയുടെ ഷീറ്റിൽ ഞാനും എബിയും അഭയം കണ്ടെത്തി. അങ്ങനെ ഞാനും യോഗ ചെയ്തു. വലിയ എന്തോ കാര്യം സാധിച്ച പോലെ തോന്നി.

തുടർന്നു മായാ ടീച്ചർ ഫിലോസഫി ക്ലാസ്. ആദ്യ കുറെ നിമിഷങ്ങൾ ഞാനും സുബിനും സ്റ്റേജിൽ തന്നെ അങ്ങ് കൂടി. ഒരു പ്രോജെക്ടറും അതിന്റെ ഒരു കേബിളും. ഒടുവിൽ രാകേഷ് സാറിന്റെ കാരുണ്യത്തിൽ ഞങ്ങൾക്ക് സ്റ്റേജിനു വിടപറയേണ്ടി വന്നു.


കോളേജ് മൊത്തത്തിൽ ഒരു സിംഹ കൂട്ടം തന്നെ ഉണ്ടെന്നു മായാ ടീച്ചർ ഒരു രസകരമായ ഗെയിമിലൂടെ കണ്ടെത്തി. എങ്ങനെയോ ഞാനും ആ സിംഹക്കൂട്ടത്തിൽ പെട്ടു.

പിന്നെ കുറച്ചു സൈക്കോളജി പഠിച്ചു. ആൻസി ടീച്ചർ പഠിപ്പിച്ചു എന്ന് തന്നെ പറയണം.

അവസാനം സ്വന്തം ക്ലാസ്സിൽ എത്തി. നീന ടീച്ചർ എന്തോ പറഞ്ഞു. എന്തായാലും എനിക്ക് അത് മനസിലായില്ല. പ്രെത്യേകിച്ച ഒന്നുമില്ല. ക്ലാസ്സിൽ എല്ലാവർക്കും ഓരോ ചുമതല തന്നു.എന്റെ ടോക്കൺ ആദ്യമേ കിട്ടിയൊണ്ട് ബാക്കി കേമം ആയി. എല്ലാവർക്കും കിട്ടി. ടീച്ചർ എല്ലാവരെ വിടാതെ പിടികൂടി. അച്ചടക്ക സമിതി, റിസ്ക് കമ്മറ്റി ഒക്കെ ഇന്ന് തന്നെ പണി തുടങ്ങി. ആ കാരണത്താൽ ഞാൻ അങ്ങനെ കോളേജ് ലൈബ്രറിയിൽ എത്തി. ഏതോ ഗുഹയിൽ നിധി കണ്ടെത്താൻ എന്ന പോലെ എല്ലാവരും പാഞ്ഞു. അവിടെ ഇവിടെ എല്ലാം പരതുന്നു. അനേഷിപ്പിന് കണ്ടെത്തും എന്ന പോലെ ... ഞാൻ വീണ്ടും പെട്ടു. എന്നിരുന്നാലും, കൂട്ടത്തിൽ ചില രസകരമായ നിമിഷങ്ങളും.




 

ഇന്നലെ ബാക്കി നിർത്തിയ ഡിസ്കഷൻനെ തുടർന്നു വലിയൊരു ഗുണപാഠം തന്നുകൊണ്ടു ഡിസ്കഷനും ക്ലാസും ജോജു സാർ ഇന്നത്തേക്ക് അവസാനിച്ചു.



Comments

Post a Comment