ചില തിരിച്ചറിവുകൾ സമ്മാനിച്ചദിനം

 ചില കാരണങ്ങളാൽ വളരെ വൈകിയാണ് കോളേജിൽ എത്തിയത്. ഇന്നലെ വാട്സാപ്പ് ഗ്രൂപ്പ് ഇൽ ലഭിച്ച സന്ദേശം പോലെ രാവിലെ ഒൻപതര മുതൽ പന്ത്രണ്ടര വരെ ക്ലാസ്. എന്താകുമോ, ഉറങ്ങി ചാവുമോ എന്ന് കുറെ ആശങ്കകളോടെയാണ് കോളേജിൽ എത്തിയത്. ആദ്യം ഒരു മണിക്കൂർ ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ഒരു ചോദ്യാവലി ചെയ്തുകൊടുക്കാൻ പോയി. ശേഷം പത്തരയ്ക്ക് ജോബി സാറിന്റെ ക്ലാസ്സിൽ പ്രവേശിച്ചു. ആദ്യം ഒന്നും മനസിലായില്ല. ഞാൻ എത്തിയപ്പോൾ തന്നെ പേരിന്റെ പിന്നിലെ കാര്യങ്ങൾ, പേരിന്റെ പ്രസക്തി എന്നതൊക്കെ സാർ പറഞ്ഞു തന്നു. പിന്നീട് ബന്ധങ്ങൾ, കൂട്ടുകെട്ടുകൾ ഒകെ തുടങ്ങുമ്പോൾ എങ്ങനെ ആയിരിക്കണം അവയ്ക്കു എന്തൊക്കെ സവിശേഷതകൾ ഉണ്ടാകണം എന്നൊക്കെ പറഞ്ഞു തന്നു. 


വ്യത്യസ്‍തത്താൽ നിറഞ്ഞ ഒരു ക്ലാസ്. രണ്ടുമണിക്കൂർ മാത്രമേ ഇരിക്കാൻ കഴിഞ്ഞോളൂ എന്നൊരു സങ്കടം മാത്രം. ജീവിതത്തിൽ കുറെ കാര്യങ്ങൾ പഠിച്ചു. ഉപയോഗം ഉള്ളവ തന്നെ. സന്തോഷം തോന് ക്ലാസിനു അവസാനം. തീർന്നു എന്നതല്ല. കുറെ കാലത്തിനു ശേഷം നല്ല ഒരു ക്ലാസ് അറ്റൻഡ് ചെയ്ത സന്തോഷം. 

ഉച്ചയ്ക്ക് ശേഷം പതിവ് കലാപരിപാടികൾ തുടർന്നു.....

Comments