ഒരു ഓൺലൈൻ യോഗ ക്ലാസ് കൂടെ...
അങ്ങനെ നാലാം ദിവസത്തെ ഓൺലൈൻ ക്ലാസ് തുടങ്ങി. കേട്ടറിവുകൾ ശെരിയാണെങ്കിൽ ഇന്നത്തേത് ആവും അവസാനത്തേത്, ബാക്കി ഒക്കെ ഇനി കണ്ടുതന്നെ അറിയണം. അത് അങ്ങനെ തന്നെ ആവണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നീന ടീച്ചർ ഇട്ടു തന്ന ലിങ്കിലൂടെ ഗൂഗിൾ മീറ്റിലെത്തി.
എന്നത്തേയും പോലെ തന്നെ നീന ടീച്ചർ ടെക്നോളോജിയുടെ സഹായത്തോടെ ചില കാഴ്‌ചകൾ കാണിച്ചു തന്നെ തുടങ്ങി. എന്നിട്ട് ഡിസ്കഷൻ. അതാണല്ലോ ടീച്ചറിന്റെ മെയിൻ. കഴിഞ്ഞ ദിവസങ്ങളിൽ ചില കാഴ്ചകൾ കാണിച്ചുതന്നു, ചിലസ്ഥലങ്ങൾ, ചിലവെക്തികൾ, ക്ലാസ്സ്മുറികൾ ഒക്കെ. ഇന്ന് ഒരു ടീച്ചറിന്റെയും കുട്ടിയുടെയും തമ്മിലുള്ള ബന്ധം ആരുന്നു കാണിച്ചു തന്നത്. ഒരു കുട്ടിക്ക് ടീച്ചർ എങ്ങനെയാവണം എന്ന് ആ വീഡിയോയിലൂടെ മനസിലാക്കി.
തുടർന്നു
ടീച്ചിങ് മെത്തേഡുകളും, ഒരു ടീച്ചറിന്റെ സവിശേഷതകളും പറഞ്ഞു തന്ന് ഇന്നത്തെ ക്ലാസ് ടീച്ചർ അവസാനിപ്പിച്ചു.
ആദ്യമായാണ് ഒരു ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ് ഓൺലൈൻ ഇൽ ക്ലാസ് കേൾക്കുന്നത്. മനസിന് ഉല്ലാസതരുന്നു വൈകിട്ടാതെ ഒരു മണിക്കൂർ അതൊരു ഫീൽ തന്നെ ആരുന്നു. എന്നും ഉച്ചയ്ക്ക് ശേഷം ആലോചിക്കും ഒന്നു പെട്ടന്ന് മൂന്ന് മണിയായിരുന്നെങ്കിൽ. എന്തായാലും ക്ലാസ്സിൽ കേറി.
ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന കാര്യത്തെ കുറിച്ച് ജനറൽ ആയി കുറച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നുജോർജ് സാർ ക്ലാസ് തുടങ്ങി .സാർ
ഞങ്ങളുടെ അഭിപ്രായങ്ങളും തേടി.
ഒടുവിൽ
അനിലോമ വിലോമ പ്രണായാമ എന്നത് കാണിച്ചു തന്നെ രണ്ടുപ്രാവശ്യം ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു.
ജീവിതത്തിൽ
ഒരിക്കലും ചിന്ദിച്ചിരുന്നില്ല ഇങ്ങനെ ഒരു അവസ്ഥ വരും എന്ന്. പോട്ടെ..എന്നാലും സാരമില്ല, സാർ നൽകിയ നിർദേശങ്ങളോട്
നൂറുശതമാനം നീതി പുലർത്തി രണ്ടു പ്രാവശ്യം ചെയ്തു. ആഹാ.. കൊള്ളാം....
കഴിഞ്ഞ ക്ലാസ്സിലെ കാര്യങ്ങൾ എല്ലാം ഒന്നു ഓർമിപ്പിച്ചുകൊണ്ട് ആൻസി ടീച്ചർ തുടങ്ങി.
ചില കഥകളിലൂടെയും ഉദാഹരങ്ങളിലൂടെയും, വിഡിയോയിലൂടെയും പിയാഷെയുടെ വികാസത്തിന്റെ ഘട്ടങ്ങൾ പരിചയപ്പെടുത്തി. അടുത്ത ദിവസം നേരിൽ കാണാം എന്ന ശുഭപ്രതീക്ഷയോടെ നാലാം ദിവസത്തെ ഓൺലൈൻ ക്ലാസിനു അവസാനം കുറിച്ചു...
Nice👏👏✨✨
ReplyDelete