ഓൺലൈനിലൂടെ തന്നെ...
21-01-21: പണ്ടൊക്കെ അധ്യാപകരെ ക്ലാസ്സുകളിൽ അല്ലെങ്കിൽ സ്കൂളുകളിൽ എത്തുമ്പോൾ ആയിരുന്നു
കാണാൻ പറ്റിയിരുന്നത്. പക്ഷെ കാലം മാറി. കുട്ടികളിൽ മാറ്റം കൊണ്ടുവരേണ്ട അധ്യാപകർ തന്നെ
മാറാൻ തുടങ്ങി. കോവിടും ലോക്കഡോൺ ഒകെ അതിനെ ഒന്നു വേഗത്തിൽ ആക്കി. സയന്റിഫിക്കായി പറഞ്ഞാൽ,
കഴിഞ്ഞ കൊറേ മാസങ്ങൾ ഈ ഒരു മാറ്റത്തിന്ന് ഒരു കാറ്റലിസ്റ് ആയി എന്നു
തന്നെ വേണം പറയാൻ.
മാറ്റത്തിന്റെ
വഴിയേ ആയതുകൊണ്ട്, എന്താണ് ടീച്ചർ എങ്ങനെയാവണം ടീച്ചർ എന്നത് ഓൺലൈൻ ക്ലാസ്സിലൂടെ തന്നെ നീന ടീച്ചർ
പരിചയപ്പെടുത്തി. അതും വെറുതെ അല്ല. ഓൺലൈനിലൂടെ ഫിൻലണ്ടിലേയ്ക്ക് ഒരു യാത്ര താനെ നടത്തി. യാത്രയ്ക്ക്
ശേഷം ചാറ്റ്ബോക്സിലൂടെയും കോൺഫെറെൻസിലൂടെ കുറച്ച ചർച്ചകളും. ഒടുവിൽ കണ്ടെത്തി..
അത്യാവശ്യം
വേണ്ട എല്ലാം ഗുണങ്ങളെയും പരിചയപ്പെടുത്തി ടീച്ചർ ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചു.
കുറച്ചു ഫിസിക്കൽ സയൻസിലെ കുടുംബകാര്യങ്ങൾ ഒക്കെ പറഞ്ഞു, നാളെ കാണാം ഏന് പറഞ്ഞു ഇന്നത്തേക്
നിർത്തി.
കഴിഞ്ഞ
ക്ലാസ് നിർത്തിയിടത്തു നിന്നും ആൻസി ടീച്ചർ കാര്യങ്ങൾ ആരംഭിച്ചു. പിയാഷെയുടെ
വികസന സിദ്ധാന്തം ഒകെ ഞങ്ങൾക്ക് പറഞ്ഞു തന്നു.
വിദ്യാഭ്യാസത്തിലെ
കുറെ ഏറെ തത്വ ചിന്തകന്മാരുടെ വരികളും അവരുടെ കാഴ്ചപ്പാടുകളും പറഞ്ഞു തന്ന് മായാ ടീച്ചർ
എത്തി. അസതോമ സദ് ഗമയ എന്ന സംസ്‌കൃത വരികളുടെ അർത്ഥവും, വിദ്യാഭ്യാസം അത് എങ്ങനെ
നേടിത്തരും എന്ന് പറഞ്ഞു തന്ന് മായാ ടീച്ചർ ക്ലാസ് അവസാനിച്ചു.
ഗൂഗിൾ മീറ്റിലൂടെ മൂന്നാമത്തെ ക്ലാസ്…
Comments
Post a Comment