എന്നാൽ പിന്നെ ഒരു പ്രസംഗം ആവാം

 കേൾവിക്കാരന്റെ മനസ്സിനെ  പ്രചോദിപ്പിക്കാൻ കഴിയുന്നിടത്തതാണ് ഒരു പ്രാസംഗികന്റെ വിജയം. അതിന് വാക്ചാതുര്യം മാത്രം പോരാ...കേൾവിക്കാരനെ പിടിച്ചു നിർത്താൻ കഴിയുന്ന തരത്തിൽ ഉള്ള ശാരീരിക ചലനങ്ങളും ആവശ്യമാണ്.ഭാവപ്രകടനങ്ങളും അംഗചലനങ്ങളും കേൾക്കാൻ ഇമ്പമുള്ള ഭാഷയും ചേരുമ്പോൾ പ്രാസംഗികൻ സമ്പൂർണനാകുന്നു.അല്ലാത്ത പക്ഷം അയാൾ നിറങ്ങളില്ലാത്ത പ്രകൃതിയെ പോലെ വിരസമായിരിക്കും.

നമ്മുടെ വാക്കുകളിൽ നിറങ്ങൾ ചേർക്കാനുള്ള ജാലവിദ്യ പറഞ്ഞു തന്നത് ജോജുസർ ആയിരുന്നു. " Learning by doing" പ്രവർത്തിയിലൂടെ പഠിക്കുക.നേടിയെടുക്കുന്ന അറിവും ആർജിക്കുന്ന ധൈര്യവും ഏറും. ഒരു തവണ സ്റ്റേജിലേക്ക് കയറുമ്പോൾ, സഭാകമ്പം എന്ന കൂടാരത്തിന്റെ ഒരു വാതിൽ തുറക്കപ്പെടുന്നു.. ഇത് പല തവണ ആവർത്തിക്കപ്പെടുമ്പോൾ നമ്മുടെ പ്രവർത്തി വിജയം കണ്ടു.

ഈ ജാലവിദ്യയിൽ സർ വിജയം കണ്ടു.സാറിലൂടെ ഞങ്ങളും വിജയിക്കുവാൻ തയ്യാറെടുക്കുന്നു.

 മുന്നിലേക്കു ഇറങ്ങാനും വേദിയിൽ നിന്ന് സദസിനെ ഒന്നു കാണുവാനും പഠിച്ചു. കൂട്ടിനു ഒരു കൂട്ടം ഉണ്ടായിരുന്നെങ്കിലും നാളെ അത് ഒറ്റയ്കാവുമ്പോളും  ആത്മവിശ്വാസം തെല്ലും ചോരാതെ  നിലനിൽക്കും.



“Winners don’t do Different Things, They do things Differently” :-Adapted From “You Can Win” Shiv Khera

Comments

Post a Comment