ആദ്യത്തെ സെൽഫി..
അടഞ്ഞു കിടന്നിരുന്ന ക്ലാസ്സ്മുറികളിൽ ആള് അനക്കം വന്നു. വലിഞ്ഞുകേറിവന്ന മഹാമാരി കാരണം എടുത്ത് അണിഞ്ഞ മാസ്ക് ഒരു പ്രശ്നക്കാരൻ തന്നെയാണ്.
എന്റെ ഉള്ളിലേ ന്യൂട്ടൺ എല്ലാവരേം ബെഞ്ചുകളുടെ കോർഡിനേറ്റ്സ് കണക്കാക്കി പേരുകൾ കുറിച്ചിട്ടിരുന്നു.
ആഹാ...ഈശ്വര പെട്ടാലോ... ഒരു റിലേറ്റിവിസ്റ്റിക് മാറ്റം സംഭിച്ചപോലെ.. കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചു...പലരും പലേടത്.
എന്തായാലും ദൈവദൂതയെപോലെ നീനു ടീച്ചർ എല്ലാരേം വിശദമായി പരിചയെടാൻ തന്നെ തീരുമാനിച്ചതുകൊണ്ടു എല്ലാരുടേം മുഖം ഒന്ന് കണ്ടു...ആശ്വാസം...
കണ്ടു, പരിചയപെട്ടു. അടുത്തത് സെൽഫി തനെ.. അതാണലോ ശീലം.
മടിച്ചില്ല..എടുത്ത് ഒരെണ്ണം..ഒരു അടാർ സെൽഫി.
ക്യാമറ ഉയർന്നതും തേനീച്ചക്കൂട്ടം പോലെ പന്ത്രണ്ടു പേരും ഇരച്ചെത്തി..പിന്നെ പറയണ്ടാലോ ? ആ ഫ്രെയിം അങ്ങട് നിറഞ്ഞു…
NB: ഇതിൽ ഇല്ലാത്ത മുഖങ്ങൾ അടുത്ത ഫ്രെമിൽ പതിയുന്നതായിരിക്കും.
Aahaaa...superrr👍😍
ReplyDelete