വീണ്ടും ബഥനികുന്നുകളിലേയ്ക്

 വീണ്ടും ബഥനികുന്നുകളിലേയ്ക്.......

ജീവിതത്തിൽ ഒരിക്കലും അടച്ചു വച്ച മനസോടെ വായിക്കാൻ പറ്റാത്ത രണ്ട് അധ്യായങ്ങൾ സമ്മാനിച്ച  ബഥനി കുന്നിന്റെ മടിത്തട്ടിൽ വീണ്ടും എത്തിയപ്പോൾ ഉണ്ടായ സന്തോഷത്തിനു അതിരില്ലായിരിന്നു.......

ഓർമ്മകളുടെ കയത്തിൽ അകപ്പെട്ട്  മുങ്ങി താഴുമ്പോൾ  പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പ്  പോലെ വന്നെത്തിയതായിരുന്നു  ഈ ബി എഡ് പഠനം... അതും എനിക്ക് പ്രിയപ്പെട്ട  മാർ തേയോഫിലോസ്  കോളേജിന്റെ  മുറ്റത്ത്....



ഒരു മുൻ ധാരണകളും ഇല്ലാത്ത അദ്ധ്യാപന വൃത്തിയിലേക്ക്  കാലെടുത്തു വച്ചപ്പോൾ  കൈപിടിച്ച് തന്നത്  അച്ഛന്റെയും ചേച്ചിയുടെയും അധ്യാപന ജീവിതം തന്നെ ആയിരുന്നു...

കേവലം സാരി ഉടുത്തു ചാർട്ടും തൂക്കി വന്നിരുന്ന  എന്റെ സ്കൂളിലെ സ്റ്റുഡന്റ് ടീച്ചറെ മനസിൽ സ്മരിച്ചു കൊണ്ട് ഞാൻ ആദ്യ പടി ചവിട്ടി.

വംശനാശത്തിന് വക്കിൽ എത്തി നിക്കുന്ന  ഞാനുള്പെടുന്ന എന്റെ ആൺസുഹൃത്തുക്ക  അന്റാർട്ടിക്കയിലെ  പെൻഗി  കുഞ്ഞുങ്ങളെ പോലെ ഒട്ടി ചേർന്നിരുന്നു..

പ്രിൻസിപ്പാലിന്റ അഭാവത്തിൽ  Dr  ജിബി ടീച്ചർ  അധ്യാപന പഠനത്തിന് ആമുഖം തന്നു. ഓരോ അദ്ധ്യാപകരെ ആയി പരിചയപ്പെടുത്തി തന്നു.  എന്താണ് അധ്യാപനം, എങ്ങെനെയാണ്   ഈ പഠനം മറ്റുള്ളതിൽ നിന്നും വേറിട്ടു നിൽക്കുന്നത്  എന്നൊക്കെ മനസിലാക്കി തന്നു.



പിന്നെത്തിയ മായമിസ്സിന്റെ  അവതരണ ശൈലി വേറിട്ടതായിരുന്നു. അധ്യാപകന്റെ  കൈയിലെ കളിമണ്ണിൽ നിന്ന് മെനയുന്ന കുട്ടികളുടെ മുന്നിൽ ചെല്ലുമ്പോൾ  വെറുതെ പറത്തി വിടേണ്ട ഇൻഹിബിഷ(Inhibition) എന്ന  വില്ലന്റെ കാര്യം എടുത്ത് പറഞ്ഞു.



അതിനോട് ചേർന്ന്  ഒരു പാട്ടിനൊപ്പം നൃതച്ചുവടുകൾ  വയ്ക്കുവാൻ പറഞ്ഞു.

എന്റെ ഉള്ളിലെ മൈക്കിൾ ജാക്സനേം, പ്രഭു ദേവയേം, ഷാഹിദ് കപൂറിനെയും ഒക്കെ ഞാൻ  അറിഞ്ഞു... അതിലുപരി മനസിലാക്കി.

ഒരുപാട്  ആശങ്കകളുമായി  മാർ തെയോഫിലസ് കോളേജിൽ എത്തിയ എനിക്ക്  ഈ കലാലയം ആദ്യ ദിനം സമ്മാനിച്ചത് വരാനിരിക്കുന്ന ജീവിതത്തിലെ മനോഹരമായ രണ്ട് അധ്യയങ്ങൾക്കുള്ള  തലക്കെട്ട് ആയിരുന്നു.... ഞാൻ  കുത്തികുറിക്കുന്ന  എന്റെ ജീവിത കഥയിലെ  പുത്തെൻ രണ്ട് അദ്ധ്യായം.

അന്നേ ദിവസം പടിയിറങ്ങിയപ്പോൾ, ഒപ്പം പടിയിറക്കി വിട്ട ആകുലതകൾ  കുമിളകളായി  പൊങ്ങി വന്നു പൊട്ടി, ചിന്നിതെറിച്ചത്  ഞാൻ അനുഭവിചറിഞ്ഞു.

നാളെത്തെ  വരാനിരിക്കുന്ന എന്റെ അനുഭവങ്ങളുടെ നൂല് പാലത്തിനു  അടിത്തറ  പാകുമ്പോൾ  ഞാൻ ഓർക്കുന്നു....

"തോക്ക് പിടിക്കുന്ന കയ്യുടെ പിന്നിലും ചോക്ക് പിടിച്ചൊരു കയ്യുണ്ട്."

Comments

Post a Comment